കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) ഫൈനലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രവേശിച്ചു. സെമി ഫൈനൽ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 15 റൺസിന് പരാജയപ്പെടുത്തിയാണ് കൊച്ചി ടീം ഫൈനലിൽ ഇടം നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയ്ലേഴ്‌സിനെ നേരിടും. സെമിയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിഖാണ് കൊച്ചിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.