Indian cricketers Irfan Pathan, left, and Mahendra Singh Dhoni smile at a promotional event for Reebok shoes in Calcutta, India, Monday, Nov. 6, 2006. Pathan and Dhoni are brand ambassadors for Reebok shoes in India. (AP Photo/Sucheta Das)

കളിയില്‍ നിന്ന് വിരമിച്ചിട്ടും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ സജീവമാകുന്നു. കടുത്ത പക്ഷപാതമാണ് ധോണി നടത്തിയതെന്നും തനിക്ക് പ്രിയമുള്ളവരെ മാത്രമാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നുമാണ് വിവാദം. ഇര്‍ഫാന്‍ പഠാന്‍ മുന്‍പ് നല്‍കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. 2008 ല്‍ ടീമില്‍ നിന്ന് തന്നെ തഴയാന്‍ കാരണം ധോണിക്ക് താന്‍ ഹൂക്ക നിറച്ച് കൊടുക്കാത്തതാണെന്നായിരുന്നു  പഠാന്‍റെ വെളിപ്പെടുത്തല്‍. 

B-37, KOCHI-021001, OCTOBER 02, 2007: Kochi: M S Dhoni and Irfan Pathan celebrates the fall of Michael Clarke's wicket during the 2nd ODI at Kochi on Tuesday. PTI Photo

'2008ലെ ഓസീസ് പര്യടനത്തിനിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയാണ് ഇര്‍ഫാന്‍ നന്നായി പന്തെറിഞ്ഞില്ലെന്ന് ധോണി പറഞ്ഞത്. ഞാനാവട്ടെ ആ പരമ്പരയിലുടനീളം നല്ല പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ധോണിക്കടുത്തേക്ക് താന്‍ ചെല്ലുകയും എന്താണ് അങ്ങനെ പറയാന്‍ കാരണമെന്ന് ചോദിക്കുകയും ചെയ്തു'വെന്നാണ് സ്പോര്‍ട് തകിന് നല്‍കിയ അഭിമുഖത്തില്‍ പഠാന്‍ തുറന്ന് പറഞ്ഞത്.  

'വേറെ ഒരാളുടെ മുറിയില്‍ കയറിച്ചെന്ന് ഹൂക്ക തയ്യാറാക്കി കൊടുക്കുന്നതോ മറ്റുള്ള കാര്യങ്ങള്‍ സംസാരിക്കുകയോ ചെയ്യുന്ന പതിവ് എനിക്കില്ല. അതെല്ലാവര്‍ക്കും അറിയാം. ചിലപ്പോള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതാണ് ക്രിക്കറ്ററുടെ ജോലി. അതില്‍ മാത്രമാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നുമായിരുന്നു പഠാന്‍റെ വാക്കുകള്‍. 

പഠാന്‍റെ അഭിമുഖം വീണ്ടും വൈറലായതിന് പിന്നാലെ ധോണിയുടെ മൗനത്തെ യുവരാജ് സിങിന്‍റെ പിതാവും വിമര്‍ശിച്ചു. കുറ്റകരമായ മൗനമാണ് ധോണിയുടേത്. പഠാനോട് മാത്രമല്ല, ഗംഭീറിനോട്, സെവാഗിനോട്, ഹര്‍ഭജനോട് അങ്ങനെയുള്ളവരോടെല്ലാം ധോണി തീര്‍ത്തും മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം തുറന്നടിച്ചു. 'നോക്കൂ, ഇത് പഠാന്‍റെ മാത്രം അനുഭവമല്ല. ഗംഭീര്‍ പറഞ്ഞു കേട്ടിട്ടില്ലേ? സെവാഗ് തുറന്ന് പറഞ്ഞിട്ടില്ലേ, ഒരീച്ചയെ പോലെ ടീമില്‍ നിന്ന് തന്നെ ധോണിയെടുത്ത് കളഞ്ഞുവെന്ന് ഹര്‍ഭജന്‍ വേദനയോടെ പറഞ്ഞിട്ടില്ലേ. ധോണിക്ക് ഇതിലൊന്നും മറുപടി പറയാന്‍ ആഗ്രഹമുണ്ടാകില്ല. കുറ്റബോധമുള്ളപ്പോള്‍ അതിന് മറുപടി പറയാന്‍ കഴിയില്ല'- യോഗിരാജ് ഇന്‍ഡീസ്പോര്‍ടിനോട് പ്രതികരിച്ചു. 

ENGLISH SUMMARY:

MS Dhoni controversy is currently trending online. The resurfaced interview of Irfan Pathan and Yograj Singh's criticism have ignited the debate on Dhoni's captaincy and team selection.