ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ മത്സരത്തിനിടെ റെക്കോര്‍ഡിട്ട് വൈഭവ് സൂര്യവംശി. അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കുറഞ്ഞ റണ്‍സ് നേടിയ താരമായി വൈഭവ് മാറി. ബംഗ്ലാദേശിനെതിരെ 72 റണ്‍സായിരുന്നു വൈഭവിന്‍റെ സമ്പാദ്യം. 

തകര്‍ത്തടിച്ച് തുടങ്ങിയ വൈഭവ് 30 പന്തിലാണ് അര്‍ധ സെഞ്ചറി പൂര്‍ത്തിയാക്കിയത്. ഇതോടെ അണ്ടര്‍ 19 ലോകകപ്പില്‍ 50 റണ്‍സിന് മുകളില്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി വൈഭവ് മാറി. 14 വയസും 296 ദിവസുമാണ് വൈഭവിന്‍റെ പ്രായം. അഫ്ഗാനിസ്ഥാന്‍ താരം ഷാഹിദുള്ള കമാലിന്റെ പേരിലുള്ള റെക്കോര്‍ഡാണ് വൈഭവ് തകര്‍ത്തത്. 15 വയസും 19 ദിവസവുമുള്ളപ്പോഴാണ്  കമാല്‍ റെക്കോര്‍ഡിട്ടത്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമാണ് പട്ടികയില്‍ മൂന്നാമത്. 

67 പന്തില്‍ 72 റണ്‍സാണ് വൈഭവ് നേടിയത്. ആറു ഫോറും മൂന്നു സിക്സറും അടക്കമായിരുന്നു വൈഭവിന്‍റെ ഇന്നങിസ്. ഇതോടെ അണ്ടര്‍ 19 വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ വിരാട് കോലിയെ വൈഭവ് മറികടന്നു. 978 റണ്‍സാണ് വിരാട് കോലി അണ്ടര്‍ 19 മത്സരങ്ങളില്‍ നിന്നും നേടിയത്. 28 മത്സരങ്ങളില്‍ നിന്നായിരുന്നു കോലിയുടെ പ്രകടനം. 

ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്നോടിയായി കോലിയുടെ റണ്‍സുമായി നാലു റണ്‍സിന്‍റെ വ്യത്യാസമാണ് വൈഭവിനുണ്ടായിരുന്നത്. 72 റണ്‍സ് പ്രകടനത്തോടെ വൈഭവിന് 1,047 റണ്‍സായി. 20 മത്സരങ്ങളില്‍ നിന്നാണ് വൈഭവ് 1,000 റണ്‍സ് മറികടന്നത്. ഇന്ത്യക്കാരില്‍ വിജയ് സോളാണ് മുന്നില്‍. 36 മത്സരങ്ങളില്‍ നിന്നുമാണ് വിജയ‍യുടെ നേട്ടം. 1820 റണ്‍സ് നേടിയ ബംഗ്ലാദേശ് താരം നജ്മുള്‍ ഹൊസൈന്‍ ആണ് പട്ടികയില്‍ ഒന്നാമത്. 

ENGLISH SUMMARY:

Vaibhav Suryavanshi broke a record during the match against Bangladesh. He became the youngest player to score above 50 runs in the U19 World Cup, surpassing Virat Kohli in the most runs scored by an individual in Under-19 matches.