ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയലക്ഷ്യം. ന്യൂസീലന്‍ഡ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. 13 ഓവറില്‍ കിവീസ് മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗ്ലെന്‍ ഫിലിപ്സും ഡാരില്‍ മിച്ചലുമാണ്  മികച്ച സ്കോറിലേക്ക് നയിച്ചത്. മിച്ചല്‍ 137 റണ്‍സും ഫിലിപ്സ് 106 റണ്‍സും നേടി. 131 പന്തുകൾ നേരിട്ട ഡാരിൽ മിച്ചൽ മൂന്നു സിക്സുകളും 15 ഫോറുകളും സഹിതം 137 റൺസെടുത്തു. 88 പന്തുകളില്‍ 106 റൺസാണ് ഗ്ലെൻ ഫിലിപ്സ് അടിച്ചെടുത്തത്.  219 റണ്‍സ് കൂട്ടുകെട്ട് പൊളിച്ച്  ഫിലിപ്സിനെ അര്‍ഷ്ദീപ് സിങ്ങ് പുറത്താക്കി. ഓപ്പണര്‍മാരായ ഡിവന്‍ കോണ്‍വെയും ഹെന്‍‍റി നിക്കോള്‍സും രണ്ടക്കം കടക്കാതെ പുറത്തായി.  ഇന്നുജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം 

Also Read: ഇന്ത്യയിലേക്കില്ല; നിലവിലെ ഗ്രൂപ്പില്‍ കളിക്കില്ല; ഐസിസിക്ക് മുന്നില്‍ കളിയറിക്കി ബംഗ്ലാദേശ്


58 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത് ഡാരിൽ മിച്ചൽ– ഫിലിപ്സ് സഖ്യമാണ്. ഇരുവരും ചേർന്ന് 219 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സ്കോർ അഞ്ചിൽ നിൽക്കെ ഹെൻറി നിക്കോൾസിനെ അർഷ്ദീപ് സിങ്ങും തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ ഹർഷിത് റാണയും പുറത്താക്കിയത് ഇന്ത്യയ്ക്കു പ്രതീക്ഷയായിരുന്നു. പിന്നീടായിരുന്നു കിവീസ് ബാറ്റര്‍മാരുടെ രക്ഷാപ്രവർത്തനം.

സ്കോർ 277 ൽ എത്തിയപ്പോൾ, ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കി അർഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വിൽ യങ് (41 പന്തിൽ 30), മിച്ചൽ ബ്രേസ്‍വെൽ (18 പന്തിൽ 28) എന്നിവരാണ് ന്യൂസീലൻഡിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനും കുൽദീപ് യാദവിനും ഓരോ വിക്കറ്റുണ്ട്.

ENGLISH SUMMARY:

Indore ODI saw New Zealand set a target of 338 runs for India to win. Daryl Mitchell and Glenn Phillips scored centuries, leading New Zealand to a total of 337/8.