കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ 110 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആലപ്പി റിപ്പിള്‍സ് 98 റണ്‍സിന് പുറത്തായി. എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. അഭിജിത് പ്രവീണ്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റുകള്‍ വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രത്തിനായി ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് 52 പന്തില്‍ 90 റണ്‍സെടുത്തു. കൃഷ്ണപ്രസാദ് – വിഷ്ണുരാജ് ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് 154 റണ്‍സ് നേടി. 60 റണ്‍സെടുത്താണ് വിഷ്ണു രാജ് പുറത്തായത്. <<ജയത്തോടെ ട്രിവാന്‍ഡ്രം അഞ്ചാം സ്ഥാനത്തെത്തി