indian-women-wi

TOPICS COVERED

വനിതാ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുക ഉയര്‍ത്തി ഐസിസി. 4.48 മില്ല്യണ്‍ യുഎസ് ഡോളര്‍ അഥവാ 39.55 കോടി രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. കഴിഞ്ഞ തവണയിത് 11.65 കോടി ഇന്ത്യന്‍ രൂപയായിരുന്നു. ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 122.5 കോടി രൂപയാക്കിയും ഉയര്‍ത്തി. 2023 ല്‍ നടന്ന പുരുഷന്മാരുടെ ഏകദിനലോകകപ്പിലെതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. 88.26 കോടി രൂപയാണ് പുരുഷ ലോകകപ്പ് ജേതാക്കന്മാര്‍ക്ക് ലഭിച്ച സമ്മാനത്തുക. 

ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 19.77 കോടി രൂപയും സെമിയില്‍ പരാജപ്പെടുന്ന ടീമുകള്‍ക്ക് 9.89 കോടി രൂപയും ലഭിക്കും. മൊത്തം സമ്മാനത്തുക 297 ശതമാനം വര്‍ധിപ്പിച്ച് 122.5 കോടി രൂപയാക്കി. 2022 ലോകകപ്പില്‍ 31 കോടി രൂപയായിരുന്നു. ‌ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മല്‍സരങ്ങളും ജയിക്കുന്ന ടീമുകള്‍ക്ക് 30.29 ലക്ഷം രൂപയും ലഭിക്കും.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പ് സെപ്റ്റംബര്‍ 30 നാണ് ആരംഭിക്കുന്നത്. നവംബര്‍ രണ്ടു വരെ നടക്കുന്ന വനിതാ ലോകകപ്പിൽ എട്ട് ടീമുകളാണ് മല്‍സരിക്കുക. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്. 

ENGLISH SUMMARY:

Women's World Cup prize money has increased significantly. The winners will receive a substantial amount, reflecting the growing importance of women's cricket.