കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടാം മല്‍സരത്തിന് ഇറങ്ങുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിള്‍സാണ് എതിരാളികള്‍. പനിബാധിച്ച് വിശ്രമത്തിലുള്ള സഞ്ജു സാംസണ്‍ ടീമിലുണ്ടായേക്കില്ല. ആദ്യ മല്‍സരത്തില്‍ തോറ്റ ആലപ്പിക്ക് മല്‍സരം നിര്‍ണായകമാണ്. 2.30നാണ് മല്‍സരം. രണ്ടാം മല്‍സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ നേരിടും.