കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്ത് കൊച്ചിന്‍ ബ്ലൂ ടൈഗേഴ്സ് ടീം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ സാലി സാംസണും വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണും പരിശീലകരും ടീം ഉടമയും ചേര്‍ന്നാണ് ജേഴ്സി പ്രകാശനം ചെയ്തത്. ചേട്ടന് കീഴില്‍ കളിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജു പറഞ്ഞു.