ആദ്യ സീസണിലെ ടീമിനെ ഉടച്ചുവാർത്താണ് തൃശൂർ ടൈറ്റൻസ് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് തയ്യാറെടുക്കുന്നത്. ഇക്കുറി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിലെ അഞ്ചുപേർ തൃശൂർ ടൈറ്റൻസ് നിരയിലുണ്ട്.
കേരള പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂർ ടൈറ്റൻസ്. 20 അംഗ സ്ക്വാഡിലെ 15 പേരും ഓൾറൗണ്ടർമാർ.സിജോമോൻ ജോസഫ് നയിക്കുന്ന ടീമിലെ പ്രായം കുറഞ്ഞ താരം 17 കാരൻ ഓപ്പണർ കെ.ആർ രോഹിത്താണ്.
എം.ഡി നിധീഷ് നയിക്കുന്ന പേസ് നിരയാണ് തൃശൂരിന്‍റേത്. ആദ്യ സീസണിൽ തകർത്തടിച്ച ഓപ്പണർ അനന്ത കൃഷ്ണനെ ഇക്കുറി തൃശൂർ സ്വന്തം ക്രീസിൽ എത്തിച്ചു. 22ന് ആലപ്പി റിപ്പിൾസിന് എതിരെയാണ് തൃശൂരിന്റെ ആദ്യ മത്സരം.