India's Yashasvi Jaiswal celebrates after scoring a century during the third day of the fifth cricket test match between England and India at The Kia Oval in London, Saturday, Aug. 2, 2025. (AP Photo/Kirsty Wigglesworth)
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ സെഞ്ചറി നേടി യശസി ജയ്സ്വാള്‍. 75 ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. 44 പന്തില്‍ 51 റണ്‍സ് എന്ന നിലയില്‍ ഇന്നലെ അര്‍ധ സെഞ്ചറി തികച്ച ജയ്സ്വാള്‍ അതേ ആവേശം ഇന്നും നിലനിര്‍ത്തി. 127 പന്തിലാണ് ജയ്സ്വാള്‍ സെഞ്ചറി തികച്ചത്. 11 ഫോറും രണ്ട് സിക്സറും സഹിതമാണ് ജയ്സ്വാള്‍ െസഞ്ചറി നേടിയത്.
സെഞ്ചറിയോടെ ഓപ്പറണായി ഇംഗ്ലണ്ടനെതിരെ നാല് സെഞ്ചറി നേടിയ സുനില്‍ ഗവാസ്ക്കറിന്‍റെ റെക്കോര്‍ഡിനൊപ്പം ജയ്സ്വാളെത്തി. ഗവാസ്ക്കര്‍ 37 മല്‍സരങ്ങളില്‍ നിന്നാണ് നാല് സെഞ്ചറി നേടിയതെങ്കില്‍ ജയ്സ്വാള്‍ 10 മല്‍സരങ്ങള്‍ കുറച്ചാണ് കളിച്ചത്. 16 മല്‍സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചറി നേടിയ കെ.എല്‍ രാഹുലാണ് ഈ പട്ടികയില്‍ ഒന്നാമത്. ജയ്സാളിന്‍റെ സീരിസിലെ രണ്ടാം സെഞ്ചറിയാണിത്.
രണ്ട് അവസരത്തിലാണ് ഇംഗ്ലണ്ട് ടീം ജയ്സ്വാളിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. 20 റണ്‍സില്‍ നില്‍കെ ബാരി ബ്രൂക്കും 40 തില്‍ നില്‍ക്കെ ലിയാം ഡോസൺ ക്യാച്ച് നഷ്ടപ്പെടുത്തി. മൂന്നാ ംദിനം ആകാശ്ദീപിനൊപ്പം ബാറ്റിങ് തുടര്‍ന്ന ജയ്സ്വാള്‍ 107 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 94 പന്തിൽ 12 ബൗണ്ടറികളടക്കം 66 റൺസെടുത്ത ആകാശ് ദീപ് ജാമി ഓവർട്ടണിന്‍റെ പന്തിലാണ് പുറത്തായത്.
നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ലീഡ് 223 കടന്നിട്ടുണ്ട്. അകാശ് ദീപിന്‍റെ വിക്കറ്റിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും (11) കരുണ്‍ നായരെയും (17) ഇന്ത്യയ്ക്ക് നഷ്ടമായി. നിലവില്‍ ജയ്സ്വാളും ആറു റണ്‍സെടുത്ത രവീന്ദ ജഡേജയുമാണ് ക്രീസില്‍.