ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 374 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 396 റണ്‍സിന് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ 39 പന്തില്‍ അര്‍ധസെഞ്ചറി നേടി. തകര്‍പ്പന്‍ സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാള്‍ ടെസ്റ്റ് കരിയറിലെ തന്റെ 6–ാം സെഞ്ചറി ഓവലില്‍ കുറിച്ചു. 118 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അര്‍ധ സെഞ്ചുറിയുമായി ആകാശ് ദീപും തിളങ്ങി. 94 പന്തുകളില്‍ നിന്ന് 66 റണ്‍സെടുത്താണ് താരം പുറത്തായത്. ടെസ്റ്റ് കരിയറിലെ ആകാശിന്റെ കന്നി അര്‍ധസെഞ്ചറിയാണിത്. ജയ്‌സ്വാളും, ആകാശ് ദീപുമാണ് ഇന്ത്യന്‍ സ്കോര്‍ 100 കടത്തിയത്. 94 പന്തുകളില്‍ നിന്ന് 12 ഫോറുകളുടെ അകമ്പടിയോടെ 66 റണ്‍സെടുത്ത ആകാശ് ദീപിനെ ജാമി ഓവര്‍ട്ടനാണ് പുറത്താക്കിയത്.