ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ നിരവധി റെക്കോര്‍ഡുകളാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വാരിക്കൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡ് ജോ റൂട്ട് അടിച്ചെടുത്തത് കഴിഞ്ഞ ദിവസമാണ്. ഒന്നാം ഇന്നിങ്സില്‍ 150 റണ്‍സ് നേടിയ റൂട്ട് രാഹുല്‍ ദ്രാവിഡിനെയും ജാക്ക് കാലിസിനെയും റിക്കി പോണ്ടിങിനെയും മറികടന്നാണ് രണ്ടാം സ്ഥാനം നേടിയത്.
മല്‍സരത്തിനിടെ ജോ റൂട്ട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ ഹൂപ്പ് ബാൻഡില്‍ ബാറ്റിടിച്ച സംഭവവുമുണ്ടായി. ആരോഗ്യം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണിത്. 52-ാം ഓളറിലെ അഞ്ചാം പഞ്ചിലാണ് സംഭവം. റൂട്ട് ഒരു ഫ്ലിക്ക് ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ കൊണ്ടില്ല. പാഡില്‍ തട്ടിയ പന്തിനായി സിറാജ് അപ്പീല്‍ ചെയ്തു. അപ്പീലിനായി കൈ ഉയര്‍ത്തിയപ്പോള്‍ സിംഗിളിനായി ഓടുന്ന റൂട്ടിന്‍റെ ബാറ്റ് ബാന്‍ഡില്‍ തട്ടുകയായിരുന്നു.
ഒറ്റ സെഞ്ച്വറിയിൽ നിരവധി റെക്കോർഡുകളാണ് റൂട്ട് സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ 12-ാം സെഞ്ച്വറിയാണ് ജോ റൂട്ട് പൂർത്തിയാക്കിയത്. ഇതോടെ ഇതോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാന്‍ റൂട്ടിന് സാധിച്ചു. 11 സെഞ്ച്വറി നേടിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയാണ് റൂട്ട് മറികടന്നത്.