കെസിഎൽ രണ്ടാം സീസണില്‍ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ബേസിൽ തമ്പി , അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടി ഇറങ്ങിയ കൃഷ്ണപ്രസാദ്, വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കഴിഞ്ഞ സീസണില്‍ രണ്ട് അർധ സെഞ്ചറി ഉൾപ്പെടെ മുന്നൂറ് റൺസ് നേടിയിരുന്നു. മുൻ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ.