ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ കാല്‍വിരലിന് പൊട്ടലേറ്റിട്ടും ബാറ്റുചെയ്യാനെത്തി ഋഷഭ് പന്ത്. ഇന്നലെ 37 റണ്‍സില്‍ നില്‍ക്കെയാണ് പന്ത് പരുക്കേറ്റ് കളം വിട്ടത്. ഇന്നത്തെ ആദ്യ സെഷനില്‍, 41 റണ്‍സെടുത്ത് ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്തായതോടെ ഋഷഭ് പന്ത് വീണ്ടും ബാറ്റുചെയ്യാനിറങ്ങി. 27 പന്തുകളില്‍ നിന്നും 54 റണ്‍സുമായാണ് താരം പുറത്തായത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 354 റൺസിൽ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14 ഓവർ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 77 റൺസെടുത്തു. ഓപ്പണർമാരായ സാക് ക്രോളിയും (33) ബെൻ ഡക്കറ്റും (43) ആണ് ക്രീസിൽ. നേരത്തേ 114.1 ഓവറുകൾ നേരിട്ട ഇന്ത്യക്ക് 354 റൺസ് നേടുന്നതിനിടെ എല്ലാവരെയും നഷ്ടപ്പെട്ടു. അഞ്ചുവിക്കറ്റ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് ഇന്ത്യന്‍ നിരയെ എറിഞ്ഞിട്ടത്