ലോർഡ്സ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ എക്സ്ട്രാസ് ആയി വഴങ്ങിയത് 32 റൺസ്. ഇന്ത്യയുടെ തോൽവിയാകട്ടെ 22 റൺസിനും. തുടക്കം മുതൽ പ്രതിരോധിച്ചു കളിച്ചത് ഉൾപ്പെടെ ഇന്ത്യയുടെ പിഴവുകൾ വരുത്തിവെച്ച തോൽവിയാണ് ലോർഡ്സിലേത്.
കണക്കെടുത്താൽ ഇന്ത്യയുടെ തോൽവിക്ക് 5 കാരണങ്ങൾ. ഒന്ന് ആദ്യ ഇന്നിങ്സിലെ ഋഷഭ് പന്തിന്റെ റൺ ഔട്ട്. സെഞ്ചുറിക്ക് അരികെ നിന്ന രാഹുലിന് സ്ട്രൈക്ക് കൈമാറാനുള്ള ശ്രമത്തിനിടെ പന്ത് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 248 നു 4. 141 റൺസ് കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ താളം തെറ്റി. 139 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യ ഓൾ ഔട്ടായി. ആദ്യ ഇന്നിങ്സിൽ എക്സ്ട്രാസ് 31 റൺസ്. രണ്ടാം ഇന്നിങ്സിൽ 32 റൺസ്.ഇംഗ്ലണ്ട് സ്കോറിലേക്ക് 63 റൺസ് ഇന്ത്യയുടെ സംഭാവന. ഇന്ത്യയുടെ തോൽവി 22 റൺസിനും . മത്സരത്തിൽ എക്സ്ട്രാസായി ഇംഗ്ലണ്ട് വഴങ്ങിയത് 30 റൺസ് മാത്രം. ആദ്യ ഇന്നിങ്സിൽ രാഹുൽ കൈവിട്ട ജെയിമി സ്മിത്ത് പുറത്തായത് 51 റൺസ് എടുത്ത്. ഇംഗ്ലണ്ട് സ്കോർ 265 നു 5 എന്ന നിലയിൽ നിൽക്കെ എത്തിയ ജെമി പുറത്താകുമ്പോൾ ടീം ടോട്ടൽ 355.
193 റൺസ് ലക്ഷ്യത്തിലേക്ക് പ്രതിരോധിച്ച് കളിക്കാനുള്ള തന്ത്രം തിരിച്ചടിച്ചു. ഇത് ഇംഗ്ലണ്ടിന് മാനസിക ആധിപത്യം നൽകി. നാലാം ദിനം അവസാന സെഷനിൽ മുൻനിര തകർന്നപ്പോൾ നൈറ്റ് വാച്ച്മാനായി ആകാശ് ദീപിനെ ഇറക്കിയതും പണിയായി.