**EDS: RPT, CORRECTS DETAILS IN CAPTION** London: India's Ravindra Jadeja, center, pretends to hit Jasprit Bumrah, left, in jest as they return to pavilion with others after the end of England s first innings on the second day of the third test cricket match between India and England, at the Lord's Cricket Ground, in London, Friday, July 11, 2025. Bumrah claimed his second five-wicket haul. (PTI Photo/R Senthilkumar) (PTI07_11_2025_RPT317B)

  • വിദേശത്ത് ഏറ്റവുമധികം തവണ 5 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം
  • ജോ റൂട്ടിന് 37–ാം ടെസ്റ്റ് സെഞ്ചറി
  • ഇംഗ്ലണ്ട് സ്കോര്‍ 387

ലോര്‍ഡ്​സില്‍ ഇംഗ്ലണ്ടിനെതിരെ മിന്നും പ്രകടനം ആവര്‍ത്തിച്ച് ബുംറ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ അഞ്ചു വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഇതോടെ വിദേശത്ത് ഏറ്റവും കൂടുതല്‍ വട്ടം അഞ്ചുവിക്കറ്റ് നേടിയ ഇന്ത്യന്‍ താരമായി ബുംറ മാറി. ഇതിഹാസമായ കപില്‍ദേവിന്‍റെ റെക്കോര്‍ഡാണ് ബുംറ മറികടന്നത്. പതിമൂന്നാം തവണയാണ് ബുംറ അഞ്ചുവിക്കറ്റ് നേട്ടം ആവര്‍ത്തിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയില്‍ രണ്ടാമത്തെയും. 12 തവണയാണ് വിദേശത്ത് അഞ്ചുവിക്കറ്റ് നേട്ടം കപില്‍ദേവ് സ്വന്തമാക്കിയത്. പത്ത് തവണ അനില്‍ കുംബ്ലെയും ഒന്‍പത് തവണ ഇഷാന്ത് ശര്‍മയും വിദേശത്ത് അഞ്ചുവിക്കറ്റ് വീതം നേടിയിട്ടുണ്ട്. 

London: India's Jasprit Bumrah on the second day of the third test cricket match between India and England, at the Lord's Cricket Ground, in London, Friday, July 11, 2025. (PTI Photo/R Senthilkumar) (PTI07_11_2025_000296A)

അതേസമയം, റെക്കോര്‍ഡ് നേടിയിട്ടും ആഘോഷിക്കാന്‍ ബുംറ കൂട്ടാക്കാതെയിരുന്നത് ശ്രദ്ധ നേടി. പതിവ് ആഘോഷം കൂടി താരം ഒഴിവാക്കുകയായിരുന്നു. ഇത് കണ്ട സിറാജാണ് ഓടിയെത്തി ബുംറയുടെ കൈ ബലമായി കാണികള്‍ക്ക് നേരെ പിടിച്ചുയര്‍ത്തിക്കാട്ടിയത്. കാണികള്‍ വലിയ സന്തോഷത്തോടെ ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷമാക്കുകയും ചെയ്തു.

London: India's Jasprit Bumrah bowls a delivery on the second day of the third test cricket match between India and England, at the Lord's Cricket Ground, in London, Friday, July 11, 2025. (PTI Photo/R Senthilkumar) (PTI07_11_2025_000234B)

 മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിവസം ഏഴ് പന്തുകളെറിയുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ബുംറ പിഴുതത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് വന്‍ ടോട്ടല്‍ പടുത്തുയര്‍ത്താനാണ് ലക്ഷ്യമിട്ടത്.  പക്ഷേ സ്വിങും സീമും സമാസമമിട്ട് ബുംറ തനത് ശൈലിയില്‍ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ടിന്‍റെ മനക്കോട്ട പൊളിഞ്ഞു.  കേവലം അഞ്ച് റണ്‍സ് മാത്രമെടുത്ത് ബെന്‍ സ്റ്റോക്സിന് മടങ്ങേണ്ടി വന്നു. തൊട്ടടുത്ത ഓവറില്‍ ജോ റൂട്ട് പുറത്ത്. അടുത്ത പന്തില്‍ ക്രിസ് വോക്സ് ഗോള്‍ഡന്‍ ഡക്ക്! ഡിആര്‍എസ് വഴിയാണ് വോക്സിന്‍റെ വിക്കറ്റ് ഉറപ്പിച്ചത്. പന്തിന് പകരം വിക്കറ്റ് കീപ്പറായെത്തിയ ജുറേലിനോട് പന്ത് എവിടെയെങ്കിലും കൊണ്ടോയെന്ന് ഗില്‍ സംശയമുയര്‍ത്തി. ഉറപ്പില്ലെന്നും , അടിച്ചിട്ടുണ്ടെങ്കില്‍ അത് ബാറ്റിലാണെന്ന് ഉറപ്പാണെന്നും ബുംറ പറഞ്ഞു. പിന്നാലെയാണ് ഡിആര്‍എസ് എടുത്തതും വിക്കറ്റ് ഉറപ്പിച്ചതും. 

London: India's Jasprit Bumrah celebrates the wicket of England's captain Ben Stokes on the second day of the third test cricket match between India and England, at the Lord's Cricket Ground, in London, Friday, July 11, 2025. (PTI Photo/R Senthilkumar) (PTI07_11_2025_000165B)

ജോ റൂട്ടിന്‍റെ അതിമനോഹരമായ സെഞ്ചറിയും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജെയ്മി സ്മിത്തിന്‍റെയും ബ്രെയ്ഡന്‍ കാര്‍സിന്‍റെയും എട്ടാം വിക്കറ്റ് കൂട്ടുകെട്ടുമാണ് 387 റണ്‍സിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചറികള്‍ സച്ചിന്‍റെ പേരിലാണ്. 329 ഇന്നിങ്സുകളില്‍ നിന്നായി 51 സെഞ്ചറികള്‍. ഓസീസിനെതിരെ 11ഉം ശ്രീലങ്കയ്ക്കെതിരെ ഒന്‍പതും  ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ ഏഴുവീതവും സച്ചിന്‍ ടെസ്റ്റ് സെഞ്ചറികള്‍ നേടിയിട്ടുണ്ട്.  ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസാണ് 45 സെഞ്ചറികളുമായി രണ്ടാമത്. 208 ഇന്നിങ്സുകളില്‍ നിന്നാണ് കല്ലിസിന്‍റെ നേട്ടം. 41 ടെസ്റ്റ് സെഞ്ചറികളുള്ള റിക്കി പോണ്ടിങ് മൂന്നാമതും 38 സെഞ്ചറികളുമായി സംഗക്കാര നാലാമതുമുണ്ട്. ഇവര്‍ക്ക് പിന്നിലായാണ് 34കാരനായ ജോ റൂട്ടിന്‍റെ സ്ഥാനം. 

ENGLISH SUMMARY:

In a stunning performance at the Lord's Test, Jasprit Bumrah took five wickets, breaking Kapil Dev's record for most overseas five-wicket hauls by an Indian bowler. Notably, Bumrah chose not to celebrate, a gesture that caught attention, leading to teammates like Siraj encouraging crowd applause