India's Shubman Gill (L) is greeted by his teammate Virat Kohli at the end of the fourth and final Test cricket match between India and Australia at the Narendra Modi Stadium in Ahmedabad on March 13, 2023. (Photo by Punit PARANJPE / AFP) / ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE-----
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പ്രശംസിച്ച് വിരാട് കോലി. ആദ്യ ഇന്നിങ്സിലെ 269 റണ്‍സിന് പിന്നാലെ രണ്ടാം ഇന്നിങ്സില്‍ 161 റണ്‍സുമായി ഗില്‍ നിറഞ്ഞതോടെ 608 റണ്‍സിന്‍റെ കൂറ്റന്‍ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ന്നത്. എജ്ബാസ്റ്റണിലെ പ്രകടനത്തോടെ കോലിയുടെ പത്തുവര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് അടക്കം ഗില്‍ തകര്‍ത്തു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 148 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇരട്ട സെഞ്ചറിയും 150 റണ്‍സും ഒറ്റ ടെസ്റ്റിലടിക്കുന്ന ആദ്യ ബാറ്ററായും ഗില്‍ മാറി. ക്യാപ്റ്റനെന്ന നിലയില്‍ ഒരിന്ത്യന്‍ താരം കന്നി പരമ്പരയില്‍ നേടുന്ന ഏറ്റവുമധികം റണ്‍സും ഇനി ഗില്ലിന്‍റെ പേരിലാണ്. 2014–15 ല്‍ നടന്ന ഓസീസ് പര്യടനത്തിനിടയില്‍ വിരാട് കോലി നേടിയ 449 റണ്‍സായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായിരുന്നു കോലിയുടെ ഈ പ്രകടനം.
India's captain Shubman Gill celebrates after scoring a century during day four of the second cricket test match between England and India at Edgbaston in Birmingham, England, Saturday, July 5, 2025. (AP Photo/Scott Heppell)
തന്‍റെ റെക്കോര്‍ഡ് തകര്‍ത്ത ഗില്ലിനെ സ്റ്റാര്‍ ബോയ് എന്ന് വിളിച്ചായിരുന്നു കോലിയുടെ അഭിനന്ദനം. 'തകര്‍പ്പന്‍ കളി, നീ ഇതെല്ലാം അര്‍ഹിക്കുന്നു'വെന്നായിരുന്നു കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരിന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന കോലിയുടെ റെക്കോര്‍ഡും ഗില്‍ നേരത്തെ തകര്‍ത്തിരുന്നു. ഇതാദ്യമായല്ല ഗില്ലിനെ പ്രശംസിച്ച് കോലി എത്തുന്നത്. 2023 ഐപിഎലില്‍ ഗില്‍ സെഞ്ചറി നേടിയപ്പോള്‍ 'മുന്നോട്ട് പോകൂ, അടുത്ത തലമുറയെ നയിക്കൂ' എന്ന് ഗില്ലിനെ വാഴ്ത്തി കോലി കുറിപ്പിട്ടിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച താരം ഗില്ലിനെയും പന്തിനെയും മറ്റ് ഇന്ത്യന്‍ താരങ്ങളെയും ഇംഗ്ലണ്ടിലെത്തിയതിന് പിന്നാലെ വീട്ടിലേക്ക് ക്ഷണിച്ചതും വാര്‍ത്തയായിരുന്നു. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കോലി ഇന്ത്യയ്ക്കായി കളിക്കുന്നത്. ഒക്ടോബറിലാകും ഇന്ത്യന്‍ ജഴ്സിയില്‍ കോലി ഇനി ഇറങ്ങുക.
അതേസമയം, എജ്ബാസ്റ്റണില്‍ ഒരു ജയം പോലുമില്ലെന്ന ക്ഷീണം അകറ്റാന്‍ കൂടിയാകും ഇന്ത്യയുടെ ശ്രമം. എജ്ബാസ്റ്റണില്‍ മുന്‍പ് നടന്ന എട്ടു മല്‍സരങ്ങളില്‍ ഏഴിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒന്നില്‍ സമനിലയും പിടിച്ചു. 400 ഉം അഞ്ഞൂറും റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക ഇംഗ്ലണ്ടിനൊരു ബാലികേറാമലയൊന്നുമല്ലെന്നും പക്ഷേ ഈ കളി ജയിച്ചേ തീരൂവെന്ന് ഗില്ലും സംഘവും തീരുമാനിക്കണമെന്നും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര കുറിച്ചു.