ബര്‍മിങ്ങാം ടെസ്റ്റില്‍ ഇന്ത്യയ്ക്കു 180 റണ്‍സ് ലീഡ്. ഇംഗ്ലണ്ട് 407 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജിന് ആറുവിക്കറ്റ്. ജേമി സ്മിത് 184 റണ്‍സുമായി പുറത്താകാെത നിന്നു. ഹാരി ബ്രൂക്ക് 158 റണ്‍സെടുത്തു. ആകാശ്ദീപ് നാലു വിക്കറ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിന് 34 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി.
303 റൺസിന്റെ കൂട്ടുകെട്ടാണ് ജെയ്മി സ്മിത്തും ഹാരി ബ്രൂക്കും ചേര്‍ന്ന് പടുത്തുയർത്തിയത്. പക്ഷേ മധ്യനിരയിൽ മറ്റാരും തിളങ്ങാതെ പോയതോടെ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സ് ലീഡിലേക്കെത്താൻ സാധിച്ചില്ല. 234 പന്തുകൾ നേരിട്ട ബ്രൂക്ക് 158 റൺസെടുത്താണു പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി മികച്ച രണ്ടാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്മിത്തും ബ്രൂക്കും ചേർന്ന് ബർമിങ്ങാമിൽ അടിച്ചെടുത്തത്.