Image: Reuters
അടുത്ത മാസം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടംനേടി പരമ്പരയ്ക്കിടെ വിരമിക്കാന്‍ രോഹിത് ശര്‍മ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ട്. 2014ല്‍ ഓസ്ട്രേലിയന്‍ പരമ്പരയ്ക്കിടെ ധോണി വിരമിച്ചതുപോലൊരു വിടപറച്ചിലായിരുന്നു രോഹിതും ആഗ്രഹിച്ചത്. എന്നാല്‍ രോഹിതിന്‍റെ ആവശ്യം ബിസിസിഐ നിരസിച്ചെന്നാണ് റിപ്പോര്‍ട്ട്. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം അപ്രതീക്ഷിതമായിരുന്നു ധോണിയുടെ വിരമിക്കല്‍. സമാനമായി ഇംഗ്ലണ്ടില്‍ ഒന്നോ രണ്ടോ കളികളില്‍ ടീമിനെ നയിച്ച് വിരമിക്കാമെന്നായിരുന്നു രോഹിത്തിന്‍റെയും കണക്കുകൂട്ടല്‍.
Image: AP
എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ളടീമില്‍ സ്ഥിരതയുള്ള ടീം വേണമെന്നായിരുന്നു സിലക്ടര്‍മാരുടെ നിലപാട്. നായകസ്ഥാനമില്ലാതെ ടീമില്‍ ഉള്‍പ്പെടുത്താമെന്ന് രോഹിത്തിനെ അറിയിച്ചെങ്കിലും താരമിത് നിരാകരിച്ചു. ഇതിന് പിന്നാലെയായിരുന്നു രോഹിത്തിന്‍റെ വിരമിക്കല്‍. ബിസിസിഐ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം ടെസ്റ്റില്‍ രോഹിതിന്‍റെ പിന്‍ഗാമിയെ കണ്ടെത്താന്‍ അജിത് അഗാര്‍ക്കലിന്‍റെ നേതൃത്വത്തിലുള്ള സിലക്ടര്‍മാര്‍ക്കായിട്ടില്ല. സീനിയര്‍ താരം ജസ്പ്രീത് ബുംറ പിന്‍മാറിയതോടെ ശുഭ്‍മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് പരിഗണനയിലുള്ളത്. ഇരുവരുമായി സിലക്ടര്‍മാര്‍ സംസാരിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ജൂണ്‍ 20 മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പരമ്പര.