ചിത്രം; ഇന്‍സ്റ്റഗ്രാം

ചിത്രം; ഇന്‍സ്റ്റഗ്രാം

 മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി അനയ ബംഗാര്‍. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്‍റെ മകന്‍ ആര്യന്‍ ലിംഗ മാറ്റം നടത്തി അനയ ബംഗാര്‍ എന്ന പേര് സ്വീകരിച്ചതും പെണ്ണായതിനു ശേഷമുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അനയയുടെ ഒരു അഭിമുഖത്തിലെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയാവുകയാണ്. അത്‌ലറ്റും ക്രിക്കറ്റ് താരവുമായിരുന്ന ആര്യന്‍ ലിംഗമാറ്റം നടത്തിയതോടെ ക്രിക്കറ്റ് ഒരു കരിയറായി സ്വീകരിക്കാനാവാത്ത അവസ്ഥയാണെത്രേ . പെണ്ണായി മാറിയതോടെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തുനിന്നടക്കം മോശം അനുഭവമുണ്ടായതായും നഗ്നചിത്രങ്ങള്‍ പോലും തനിക്ക് അയച്ചുതന്നുവെന്നും വെളിപ്പെടുത്തുകയാണ് അനയ.

ദ് ലല്ലന്‍ടോപ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോള്‍ യുകെയില്‍ താമസിക്കുന്ന അനയ ക്രിക്കറ്റ് ലോകത്തെ ദൗര്‍ബല്യങ്ങളെക്കുറിച്ചും ലൈംഗികദാരിദ്ര്യത്തെക്കുറിച്ചും തുറന്നടിച്ചത്. ‘ഞാന്‍ പല മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പവും കളിച്ചിട്ടുണ്ട്, മുഷീര്‍ഖാന്‍, സര്‍ഫറാസ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പമെല്ലാം മത്സരിച്ചിട്ടുണ്ട്, പക്ഷേ അന്ന് തന്‍റെ സ്വത്വവും ചിന്തയും രഹസ്യമാക്കി സൂക്ഷിക്കേണ്ടിയിരുന്നു, അച്ഛന്‍ അറിയപ്പെടുന്ന വ്യക്തിത്വമായതുകൊണ്ട് അത് എന്‍റെ കടമയായിരുന്നു, സത്യത്തില്‍ ഈ ക്രിക്കറ്റ് ലോകം സുരക്ഷിതമല്ലാത്ത ഒരു മേഖലയാണെന്നും അനയ പറയുന്നു.

anaya-aryan

ചിത്രം; ഇന്‍സ്റ്റഗ്രാം

പെണ്ണായി മാറിയ ശേഷം ചില ക്രിക്കറ്റ് താരങ്ങളില്‍ നിന്നും മികച്ച പിന്തുണയും എന്നാല്‍ ചിലരില്‍ നിന്നും വളരെ മോശം അനുഭവവും വന്നിട്ടുണ്ടെന്നും അനയ പറയുന്നു, ചില ക്രിക്കറ്റര്‍മാര്‍ എനിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുതന്നു, മറ്റുള്ളവരുടെ മുന്‍പില്‍വച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചവരുണ്ട്, ഇതിലൊരാള്‍ തന്‍റെയടുത്തു വന്നിരുന്ന് ഫോട്ടോസ് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു, ഇന്ത്യയിലുള്ള സമയത്ത് തന്നെ ഈ സാഹചര്യങ്ങളെക്കുറിച്ച് വളരെ മുതിര്‍ന്ന ഒരു ക്രിക്കറ്റ് താരത്തോട് സംസാരിച്ചെന്നും അയാളുടെ മറുപടി അങ്ങേയറ്റം വെറുപ്പുളവാക്കുന്നതായിരുന്നുവെന്നും അനയ. ‘നമുക്ക് കാറിനുള്ളിലേക്ക് കയറാം, എനിക്ക് നിനക്കൊപ്പം ഉറങ്ങണം’ ഇതായിരുന്നു അയാളുടെ മറുപടി.

അച്ഛനെപ്പോലെ തന്നെ ക്രിക്കറ്റിനെ സ്നേഹിക്കുന്ന വ്യക്തിയാണ് അനയ. ലോക്കല്‍ ക്ലബ് ക്രിക്കറ്റില്‍ ഇസ്ലാം ജിംഖാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഹിങ്ക്ലി ക്രിക്കറ്റ് ക്ലബിനു വേണ്ടിയും താരം മത്സരിച്ചിട്ടുണ്ട്. അതേസമയം ട്രാന്‍സ്ജന്റേഴ്സിനെ വിമന്‍സ്ക്രിക്കറ്റില്‍ മത്സരിപ്പിക്കില്ലെന്ന ഐസിസി തീരുമാനത്തിനെതിരെയും അക്കാലത്ത് അനയ രംഗത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവയായ അനയ ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. 

ENGLISH SUMMARY:

Anaya revealed that there were significant hurdles in pursuing cricket career after the gender reaffirming surgery