Dubai: Indian cricket team celebrate holding the trophy after their win against New Zealand in the ICC Champions Trophy 2025 final cricket match, in Dubai, UAE, Sunday, March 9, 2025. India won by 4 wickets to lift the ICC Champions Trophy 2025. (PTI Photo/ Arun Sharma)  (PTI03_09_2025_000656B)

നീണ്ട കാത്തിരിപ്പിന് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടവുമായി ടീം ഇന്ത്യ മടങ്ങിയെത്തുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് ഗൗതം ഗംഭീറുമടക്കം മടങ്ങി വന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തും കഴിഞ്ഞു. കിരീടം ചൂടിയെത്തുന്ന ചാംപ്യന്‍മാര്‍ക്ക് വാങ്കഡെയില്‍ തുറന്ന ബസില്‍ ആവേശ സ്വീകരണം പതിവാണ്. ട്വന്‍റി20 ലോകകപ്പ് നേടിയപ്പോള്‍ വാങ്ക‍ഡെ ജനസാഗരമായത് ആരാധകര്‍ ഇന്നും മറന്നിട്ടില്ല. എന്നാല്‍ ഇക്കുറി തുറന്ന ബസില്‍ പരേഡുണ്ടാവില്ല. 

**EDS: SCREENSHOT VIA PTI VIDEOS** Mumbai: Indian cricket team skipper Rohit Sharma waves at fans on his arrival at his residence, in Mumbai, Monday, March 10, 2025. Sharma returned from Dubai after Team India's victory in the ICC Champions Trophy finals. (PTI Photo)  (PTI03_10_2025_000444B)

കളിക്കാരും സപ്പോര്‍ട്ടിങ് സ്റ്റാഫും ദുബായില്‍ നിന്ന് പല സമയത്താണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് കാരണങ്ങളിലൊന്ന്. ഐപിഎല്‍ മാര്‍ച്ച് 22ന് തുടങ്ങാനിരിക്കെ അടുത്ത ദിവസങ്ങളില്‍ തന്നെ കളിക്കാര്‍ക്ക് ടീമിനൊപ്പം ചേരേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് എത്തിച്ചേരുക അസാധ്യമാണെന്നും മാനെജര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പല ടീമുകളും കളിക്കാര്‍ക്കായുള്ള ക്യാംപ് ഇതിനകം തന്നെ ആരംഭിച്ചും കഴിഞ്ഞു. ഇതോടെയാണ് തുറന്ന ബസിലെ പരേഡ് ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചത്. രോഹിത്തിന്‍റെയും ഹാര്‍ദികിന്‍റെയും മുംബൈ ഇന്ത്യന്‍സ് പ്രീ–ടൂര്‍ണമെന്‍റ് പരിശീലന സെഷനുകള്‍ ഞായറാഴ്ച തന്നെ വാങ്കഡെയില്‍ തുടങ്ങി. ഷമിയുടെ സണ്‍റൈസേഴ്സ് ഈ മാസം ആദ്യം മുതല്‍ തന്നെ പരിശീലനം ആരംഭിച്ചിട്ടുമുണ്ട്.

ട്വന്‍റി20 ലീഗിന്‍റെ പതിനെട്ടാം സീസണാണിത്. കളിക്കാരുടെ മടങ്ങിവരവും ഐപിഎല്ലിന്‍റെ തുടക്കവും അടുപ്പിച്ചായതോടെ ബിസിസിഐക്ക് വിജയാഘോഷ പരേഡ് പ്ലാന്‍ ചെയ്യാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധിക്കില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ കളിക്കാരില്‍ പലരും ദുബായില്‍ അവധി ആഘോഷത്തിലാണെന്നും  കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Mumbai: Fans surround the open bus during the victory parade of the T20 World Cup-winning Indian cricket team, in Mumbai, Thursday, July 4, 2024. (PTI Photo) (PTI07_04_2024_000437A)

Mumbai: Fans surround the open bus during the victory parade of the T20 World Cup-winning Indian cricket team, in Mumbai, Thursday, July 4, 2024. (PTI Photo) (PTI07_04_2024_000437A)

ഫൈനലില്‍ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. ഞായറാഴ്ച ദുബായില്‍ നടന്ന ഫൈനലില്‍ നാല് വിക്കറ്റിനായിരുന്നു രോഹിതിന്‍റെയും സംഘത്തിന്‍റെയും ജയം. 

ENGLISH SUMMARY:

Team India returns home with the Champions Trophy after 13 years, but there will be no open-bus parade at Wankhede due to IPL commitments and staggered player arrivals.