ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. പരുക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം ഉള്‍ ഹക് പാക്ക് ടീമില്‍ ഇടംപിടിച്ചു. ഇന്ത്യയുടെ ലക്ഷ്യം സെമിഫൈനലെങ്കില്‍, പാക്കിസ്ഥാന്, ടൂര്‍ണമെന്റിലെ നിലനില്‍പ്പിനായുള്ള ജീവന്‍മരണ പോരാട്ടമാണ്. ഇന്ത്യയുടെ ലക്ഷ്യം സെമിഫൈനലെങ്കില്‍, പാക്കിസ്ഥാന്, ടൂര്‍ണമെന്റിലെ നിലനില്‍പ്പിനായുള്ള ജീവന്‍മരണ പോരാട്ടമാണ്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഹർഷിത് റാണ
പാക്കിസ്ഥാൻ ടീം: ഇമാം ഉൾ ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സൽമാൻ ആഗ, തയ്യബ് താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്
ബംഗ്ലദേശിനെ ആറുവിക്കറ്റിന് തോല്‍പിച്ചെത്തുന്ന ഇന്ത്യയും ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റെത്തുന്ന പാക്കിസ്ഥാനും. ചാംപ്യന്‍സ് ട്രോഫിയില്‍ ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ തോല്‍പിച്ച് കപ്പുമായാണ് പാക്കിസ്ഥാന്‍ മടങ്ങിയത്. ആ മികവിന്റെ ഇരട്ടി പുറത്തെടുക്കണം പാക്കിസ്ഥാന് ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍. ആദ്യമല്‍സരത്തിലെ പ്രകടനം സൂചനയായി കണ്ടാല്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ ഫോമില്‍ ആശങ്കവേണ്ട. 36 പന്തില്‍ 41 റണ്‍സ്.
മറുവശത്ത് 321 റണ്‍സ് പിന്തുടരുമ്പോള്‍ 90 പന്തില്‍ 64 റണ്‍സ് നേടിയ ബാബര്‍ അസമിനെ ആരാധകര്‍ ക്രൂശിലേറ്റിക്കഴിഞ്ഞു. പരുക്കേറ്റ ഫഖര്‍ സമാന്‍ പുറത്തായതും പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. ആദ്യ മല്‍സരത്തില്‍ നിന്ന ആകെ പോസിറ്റീവ് 69 റണ്‍സെടുത്ത മധ്യനിര ബാറ്റര്‍ ഖുഷ്ദില്‍ ഷാ. പാക്കിസ്ഥാനെതിരെ എന്നും മിന്നിച്ചിട്ടുള്ള വിരാട് കോലി കൂടി റണ്‍സ് കണ്ടെത്തണമെന്നേ ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുള്ളു. അഞ്ചുവിക്കറ്റുമായി മുഹമ്മദ് ഷമിയും കൂടെനിന്ന ഹര്‍ഷിദ് റാണയും ബംഗ്ലദേശിനെതിരെ ബുമ്രയുടെ കുറവറിയിച്ചില്ല. മറുവശത്ത് തല്ലുവാങ്ങിക്കൂട്ടിയാണ് ഷഹീന്‍ അഫ്രീദി നയിക്കുന്ന പാക്ക് പേസ് നിര വരുന്നത്.