ചരിത്ര നേട്ടത്തിനരികെയെത്തിയതിൽ എന്തെന്നില്ലാത്ത സന്തോഷത്തിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെയും സൽമാൻ നിസാറിന്റെയും നാടും വീടും. ഫൈനൽ പ്രതീക്ഷ പൂവണിഞ്ഞപ്പോൾ വാക്കുകൾ വിവരണാതീതമായിരുന്നു.. കപ്പെടുത്തുള്ള വരവിനായി കാത്തിരിക്കുകയാണിനി ജന്‍മനാട്.
ഉദ്വേഗത്തോടെ കണ്ടിരിക്കുന്ന മത്സരത്തിൽ വിജയത്തിലേക്കുള്ള ഒരു വിക്കറ്റ് കൂടി തെറിച്ചപ്പോൾ കണ്ട ആഹ്ലാദപ്രകടനമാണിത്. തലശേരിയിലെ കളിക്കളത്തിൽ സൽമാൻ നിസാറിന്‍റെ സഹോദരൻ മിഹ്സാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി .
വീട്ടിൽ മത്സരം മുഴുവൻ കണ്ട ഉമ്മയ്ക്ക് മകന്‍റെ തലയിൽ പന്ത് വന്നു വീണതിന്‍റെ വേദന. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയവനാണ് കാസർകോടിന്‍റെ അസ്ഹറുദ്ദീൻ. അതിന്‍റെ ആവേശവും അസ്ഹറിന്‍റെ വീട്ടിലും കണ്ടു. ചരിത്രത്തിൽ തൊട്ട് കപ്പിൽ മുത്തമിട്ട് വരണമിനി. അന്നാണ് ശരിക്കുള്ള പൂരം.