Image Credit: X/ memes_inindia, mufaddal_vohra
ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. സ്പിന്നര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്. മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിസാര പിഴവ് സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് ഹാട്രിക്ക് നഷ്ടപ്പെടുത്തി. സ്പ്ലിപ്പില്‍ വന്ന ക്യാച്ച് നായകന്‍ നഷ്ടപ്പെടുത്തുകയായിരുന്നു.
ഒന്‍പതാം ഓവറില്‍ മൂന്നിന് 35 എന്ന നിലയില്‍ ബംഗ്ലാദേശ് പരുങ്ങുന്ന സമയത്താണ് അക്സര്‍ പട്ടേല്‍ എത്തുന്നത്. വന്നയുടനെ അടുത്തടത്ത പന്തുകളില്‍ ബംഗ്ലാദേശിന്‍റെ രണ്ട് വിക്കറ്റുകള്‍ അക്സര്‍ പിഴുതു. രണ്ടാം പന്തില്‍ തന്‍സിഡ് ഹസന്‍ 25 റണ്‍സെടുത്ത് പുറത്തായി. അടുത്ത പന്തില്‍ മുഷ്ഫിക്കര്‍ റഹീം ഗോള്‍ഡന്‍ ഡക്കായി. രണ്ട് പന്തും സുന്ദരമായി കെഎല്‍ രാഹുലിന്‍റെ കയ്യിലെത്തി.
തുടര്‍ന്ന് ക്രീസിലെത്തിയ ജാക്കേര്‍ അലിക്കായി ലെഗ്ഗിലും ഓഫിലുമായി മൂന്ന് സ്പ്ലിപ്പ് ഒരുക്കിയാണ് ഇന്ത്യ തന്ത്രം മെനഞ്ഞത്. ജാക്കേര്‍ അലിയുടെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് സ്ലിപ്പിൽ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കയ്യിലേക്ക് കൃത്യമായി എത്തി. എന്നാല്‍ പന്ത് പിടിച്ചെടുക്കാന്‍ ക്യാപ്റ്റനായില്ല. അവസരം നഷ്ടപ്പെടുത്തിയ രോഹിത് തുടര്‍ച്ചയായി മൈതാനത്ത് അടിച്ചാണ് ദേഷ്യം പ്രകടിപ്പിച്ചത്. പിന്നീട് അക്ഷര്‍ പട്ടേലിനോട് കൈകൂപ്പി മാപ്പ് പറയുന്ന ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഒരു റണ്‍സാണ് അക്സര്‍ ഓവറില്‍ വിട്ട് നല്‍കിയത്.