ഇന്ത്യ– ഇംഗ്ലണ്ട് ഏകദിനപരമ്പരയിലെ ആദ്യ മല്‍സരത്തില്‍ വിരാട് കോലി കളിക്കില്ല. കാല്‍മുട്ടിന്‍റെ പരുക്കിനെ തുടര്‍ന്നാണ് കോലിക്ക് ആദ്യ ഏകദിനം നഷ്ടമായത്. യശസ്വി ജയ്സ്വാളും ഹര്‍ഷിദ് റാണയും ഇന്ത്യയ്ക്കായി ഇന്ന് ഇറങ്ങും. ഏകദിനത്തില്‍ ഇരുവരുടെയും ആദ്യ മല്‍സരമാണിത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. നാലോവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 22 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.
യശസ്വിയും രോഹിതും ചേര്‍ന്നാവും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുകയെന്നും ഗില്‍ മധ്യനിരയിലേക്ക് മാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി യശസ്വിയെ കളിപ്പിക്കുന്നത് ഇടങ്കയ്യന്‍ ബാറ്ററുടെ വിടവ് നികത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വച്ചായിരുന്നു ഹര്‍ഷിത് റാണയുടെ ടെസ്റ്റ് അരങ്ങേറ്റം. ട്വന്‍റി20യില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഹര്‍ഷിതിന്‍റഎ കന്നി മല്‍സരം. ഇന്ത്യ പ്ലേയിങ് ഇലവന്‍ ഇങ്ങനെ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, െക.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ്പ് സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്, ജോസ് ബട്ലര്, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖ്വിദ് മഹ്മൂദ്.