Nagoya: India s Vithya Ramraj celebrates after winning bronze medal in women s 400 meter Hurdles final event in the ongoing Asian Games 2026, in Nagoya, Japan, Monday, Sept. 28, 2026. Ramraj clocked a personal best of 54.75 seconds to break a more than four-decade-old national record created by the legendary P T Usha. (PTI Photo/Arun Sharma)(PTI09_28_2026_000368B)
നാലുപതിറ്റാണ്ടിലേറെ മുന്‍പ് ഒളിംപിക്സില്‍ പി.ടി.ഉഷ കുറിച്ച 400 മീറ്റര്‍ ഹര്‍ഡില്‍സിലെ റെക്കോര്‍ഡ് ഉഷയെ സാക്ഷിയാക്കി തകര്‍ത്ത് വിദ്യാ രാംരാജ്. 54.75 സെക്കന്‍റിലാണ് വിദ്യ വെങ്കലം സ്വന്തമാക്കിയത്.
1984 ലെ ലൊസാഞ്ചലസ് ഒളിംപിക്സില്‍ 55.42 സെക്കന്‍റെന്ന ഉഷ കുറിച്ച റെക്കോര്‍ഡ് നീണ്ട 42 വര്‍ഷമാണ് ഇളക്കമില്ലാതെ നിന്നത്. 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇതേ സമയം വിദ്യ കുറിച്ചിരുന്നുവെങ്കിലും ഇക്കുറിയാണ് റെക്കോര്‍ഡ് തകര്‍ക്കാനായത്. വിദ്യയുടെ ഏറ്റവും മികച്ച വ്യക്തിഗത സമയവും ഇന്നത്തേതാണ്. നേരത്തെ 4*400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ടീമിലും വിദ്യയുണ്ടായിരുന്നു.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും വിദ്യ വെങ്കലം നേടിയിരുന്നു. 54.31 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത യുഎഇയുടെ മറിയം കരീമിനാണ് സ്വര്‍ണം. 54.58 സെക്കന്‍റിലെത്തിയ കസഖിസ്ഥാന്‍റെ അഡേലിന സെംസ് വെള്ളിയും ഇന്ത്യയുടെ അനു രാഘവന്‍ 55.88 സെക്കന്‍റോടെ അഞ്ചാമതും ഫിനിഷ് ചെയ്തു.