sreeshankar-wins-gold

ഫയല്‍ ചിത്രം

വേള്‍ഡ് അത്‌ലറ്റിക്സ് കോണ്ടിനെന്റല്‍ ടൂര്‍ ബ്രോണ്‍സ് മീറ്റില്‍ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് സ്വര്‍ണം. 8.13 മീറ്റര്‍ ചാടി തന്റെ മികച്ച സമയം കുറിച്ചാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ശ്രീശങ്കര്‍ 8 മീറ്റര്‍ ദൂരം താണ്ടുന്നത്. ഇതിന് മുന്‍പ് പുണെയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്‌ലറ്റിക്സ് മീറ്റിലും ശ്രീശങ്കര്‍ 8.03 മീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. 8.04 മീറ്റര്‍ ദൂരം കണ്ടെത്തിയ ഇന്ത്യയുടെ ഷാനവാസ് ഖാനാണ് രണ്ടാം സ്ഥാനം.

ENGLISH SUMMARY:

M. Sreeshankar wins gold at the World Athletics Continental Tour in Bhubaneswar. The Malayali athlete secured the gold medal in the men's long jump with a leap of 8.13 meters.