Jun 8, 2025; Paris, FR; Carlos Alcaraz of Spain poses with the trophy after winning the men s singles final against Jannik Sinner of Italy on day 15 at Roland Garros Stadium. Mandatory Credit: Susan Mullane-Imagn Images
മില്ലെനിയൽസ് കാഴ്ചവച്ച എൽക്ലാസിക്കോ! ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ സ്പെയിൻകാരൻ കാർലോസ് അൽകാരാസും ഇറ്റാലിയൻ യാനിക് സിന്നറും തമ്മിൽ അഞ്ചു മണിക്കൂർ 29 മിനിറ്റ് നീണ്ട പോരാട്ടത്തെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് വിശേഷിപ്പിക്കുക! കളി മൊത്തം കാണാൻ കഴിയാത്തവരും ഇനി കാണാൻ സമയമില്ലാത്തവരും നിർണായകമായ ആ അവസാന സെറ്റ് മാത്രം കണ്ടാൽ മതി ! റൊളാങ് ഗാരോസിൽ മാത്രമല്ല വിംബിൾഡണിൽ, യു.എസ്. ഓപ്പണിൽ , ഓസ്ട്രേലിയൻ ഓപ്പണിൽ ഇനി കാണാൻ പോകുന്ന പോരാട്ടങ്ങളുടെ ടീസർ കാണാം!
Spain's Carlos Alcaraz reacts during the final match of the French Tennis Open against Italy's Jannik Sinner at the Roland-Garros stadium in Paris, Sunday, June 8, 2025. (AP Photo/Lindsey Wasson)
ഇതുപോലെ മുടിനാരിഴയിട വിട്ടുകൊടുക്കാത്ത ടെന്നീസ് മൽസരം പുതിയ നൂറ്റണ്ട് പിറവിക്ക് ശേഷം കാണാൻ വഴിയില്ല. കരുത്തും സാങ്കേതികത്തികവും കായികക്ഷമതയും മാത്രമല്ല അസാധാരണ മനക്കരുത്തും ക്ഷമയുമാണ് റൊളാങ് ഗാരോ സിൽ മാറ്റുരച്ചത്. ഈ പറഞ്ഞതെല്ലാം ഒരു കടുകുമണിയോളം കൂടുതലുണ്ടായിരുന്നു അൽകാരസിന്. അതുകൊണ്ടു മാത്രം അൽകാരാസ് നേടി . രണ്ടു സെറ്റ് പിറകിൽ നിന്ന ശേഷമുള്ള ഉജ്വല തിരിച്ചുവരവിലൂടെ ഗെയിമും സെറ്റും ചാംപ്യൻഷിപ്പുമല്ല, ചരിത്രം കൂടിയാണ് ചുവന്ന കളിമണ്ണിൽ അൽകാരസ് കോറിയിട്ടത്. ആ സ്കോർ ലൈൻ നോക്കുക. 6-4, 7-6, 4-6 , 6-7 , 6-7
Jun 8, 2025; Paris, FR; Jannik Sinner of Italy returns a shot during the men s singles final against Carlos Alcaraz of Spain on day 15 at Roland Garros Stadium. Mandatory Credit: Susan Mullane-Imagn Images
അഞ്ചര മണിക്കൂർ നീണ്ട ഈ ഫൈനൽ റളാങ് ഗരോസിൻ്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൽസരമാണ്. മുഖ്യതിഥിയായ ആന്ദ്രേ ആഗസി പോലും പലപ്പോഴും പെരുവിരലിൽ നിന്നാണ് അൽക്കാരസ് - സിന്നർ പോരാട്ടം കണ്ടത്. 1984-ലെ ആ ക്ലാസിക് പോരാട്ടത്തെ ഓർമിപ്പിച്ചു അല്‍കാരസ്– സിന്നര്‍ പോരാട്ടം . ജോൺ മാക് എൻ റോയ്ക്ക് എതിരെ രണ്ടു സെറ്റ് പിന്നിൽ നിന്ന ശേഷം ഇവാൻ ലെൻഡൽ വന്ന ഒരു വരവുണ്ടല്ലോ? നാലു മണിക്കൂറും എട്ടു മിനിറ്റും നീണ്ട ആ പോരാട്ടം !അന്ന് ലെൻഡൽ 3-6, 2-6, 6-4, 7-5,7-5 എന്ന സ്കോറിനാണ് മാക്എൻ റോയെ വീഴ്ത്തി ഫ്രഞ്ച് കിരീടം ഉയർത്തിയത്. അതും വാസ്തവത്തിൽ 100% മെൻ്റൽ ഗെയിം തന്നെയായിരുന്നു.
Image Credit: AP
ബേസ് ലൈനിൽ ഉറച്ചു നിന്നുള്ള പോരാട്ടത്തിന് കരുത്തു മാത്രം പോര, അസാമാന്യ ക്ഷമയും വേണം. ലെൻഡൽ അങ്ങനെ ആദ്യ ഗ്രാൻഡ് സ് ലാം നേടിയത് പുതിയൊരു പാത വെട്ടിത്തുറന്നാണ്. തുടർന്ന് വിംബിൾഡൺ ഒഴികെ എട്ട് ഗ്രാൻഡ്സ് ലാം കിരീടങ്ങളും കൂടുതൽ കാലം ഒന്നാം സീഡ് നിലനിർത്തിയ താരമെന്ന ബഹുമതിയും സ്വന്തമാക്കി.2012 -ൽ റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും തമ്മിലും 2023 ൽ ജോക്കോയും കാസ്പർ റൂഡും തമ്മിലും നമ്മൾ കണ്ട ഐതിഹാസിക പോരാട്ടങ്ങൾ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ലെൻഡൽ കളിച്ചു വന്ന കാലം കൂടി കണക്കിലെടുക്കണം. സിന്നറും അൽക്കാരസും 2018 ലാണ് പ്രഫഷണൽ ടെന്നീസിൽ അരങ്ങേറുന്നത് സിന്നക്കൊൾ രണ്ടു വയസിന് ഇളയവനാണ് അൽകാരസ് . ആക്രമണകാരിയായ ബേസ് ലൈനാണ് സിന്നർ. ശക്തിയും കൃത്യതയും ഒന്നിച്ച ഓൾകോർട്ട് കളിക്കാരനാണ് അൽകാരസ് സ്പാനിഷ് ഫുട്ബോളിന് ടിക്കി ടാക്കാ എന്ന പോലെ!
ചിരവൈരികളായ റയൽ മാഡ്രിഡ് ബാഴ്സലോണ മൽസരത്തെയാണ് എൽക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറ് എങ്കിലും ഏതാണ്ട് അതേ പോലെ സിന്നർ - അൽകാരാസ് പോരാട്ടങ്ങൾ തുടരില്ലെന്ന് ആർക്ക് പറയാനാകും?
അൽകാരസിന്‍റെ കിരീടങ്ങൾ
യു.എസ്. ഓപ്പൺ - 2022,വിംബിൾഡൺ -2023,ഫ്രഞ്ച് ഓപ്പൺ - 2024
യാനിക് സിന്നറിന്‍റെ കിരീടങ്ങള്‍
ഓസ്ട്രേലിയൻ ഓപ്പൺ - 2024, 2025,യു.എസ്. ഓപ്പൺ - 2024