കൊല്ലം പെരുമ്പുഴയിൽ ബാർ ഹോട്ടൽ മാനേജര്‍ അല്‍ത്താഫിനെ മൂന്ന് പേര് വെട്ടിപ്പരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാളുകൊണ്ട് വെട്ടുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. പെരുമ്പുഴയിലെ ഹരിശ്രീ റെസിഡന്‍സിയിലാണ് തിങ്കളാഴ്ച രാത്രിയിൽ ആക്രമണം നടത്തിയത്. ക്രിമിനല്‍കേസ് പ്രതി ജാക്സന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ഈ ആക്രമണത്തിലേക്ക് നയിച്ചത്. കുണ്ടറ ക്രിമിനല്‍ കേസ് പ്രതിയാണ് ജാക്സണ്. ജാക്സണ് ഹോട്ടലില്‍ റൂം ആവശ്യപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതാണ് പ്രതികള്‍ക്ക് പ്രകോപനമായത്. സിസിടിവി ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണായകമായി. ഒളിവില്‍ പോയ രണ്ട് പേരെയാണ് പിടികൂടാനായത്. കണ്ണനല്ലൂര്‍ സ്വദേശി നിഹാല്‍, ശക്തികുളങ്ങര സ്വദേശി ഫൈസല്‍ എന്നിവരെ കുണ്ടറ പൊലീസ് വലയിലാക്കി.