തീര്‍ഥാടനകാലത്തെ ദര്‍ശനം സുഗമമാക്കാന്‍ ദേവസ്വംബോര്‍ഡിന്റെ ഇടപെടലുകള്‍ ഫലം കാണുന്നു. പരാതികളില്ലാതെ ഒരുതീര്‍ഥാടനകാലം പൂര്‍ത്തിയാക്കാന്‍ ഭക്തരുടെ സഹകരണം കൂടി ആവശ്യപ്പെടുകയാണ് ദേവസ്വം ബോര്‍ഡ്. മനോരമ ന്യൂസ് ഹെല്‍പ് ഡെസ്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ തല്‍സമയം ചേര്‍ന്നു. പുതിയ സംവിധാനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയും നിര്‍ദേശങ്ങളും പരാതികളും പറഞ്ഞും ഭക്തരുടെ കോളുകളുമെത്തി.