ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ  ബുക്കിങ് 5000 കൂടി കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ ദര്‍ശനത്തിനെത്താതെ സന്നിധാനത്ത് തീര്‍ഥാടകര്‍ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ ബുക്ക് ചെയ്തതില്‍ നിന്ന് 26000തീര്‍ഥാടകരാണ് കുറഞ്ഞത്. ഇന്നും തിരക്ക് കുറവാണ്. 

66,000 ആയിരുന്നു ഇന്നലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്. പക്ഷേ പമ്പവഴി വന്നത് 40,064 പേര്‍ മാത്രം. കുറവ് 26000. സ്പോട്ട് ബുക്കിങ് 680 മാത്രം. ഇന്നലെ ആകെ വന്നത് 46,603പേര്‍. ആകെ എണ്‍പതിനായിരം തീര്‍ഥാടകരെ അനുവദിക്കുന്ന സ്ഥാനത്താണ് 58 ശതമാനം മാത്രം ആള്‍ക്കാര്‍ വന്നത്. ഇതിലെ അസ്വാഭാവികതയില്‍ പരിശോധന നടക്കുന്നുണ്ട്. ഈ സാഹചര്യം പരിശോധിച്ചാണ് ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ 5000കൂടി വര്‍ധിപ്പിച്ചത്.

നിലവില്‍‌ ബുക്കിങ് കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് തീരുമാനം ആശ്വാസകരമാകും. ഇന്നും നാളെയും ആനുപാതികമായി സ്പോട്ട് ബുക്കിങും വര്‍ധിപ്പിക്കും. ഇത്രയും തിരക്ക് കുറഞ്ഞ് കാണുന്നത് ആദ്യമായെന്ന് തീര്‍ഥാടകരും പറയുന്നു.

ENGLISH SUMMARY:

Sabarimala virtual queue booking slots have been increased by 5,000 by the Devaswom Board following a low turnout of pilgrims at Sannidhanam. This decision aims to help devotees who struggled to secure bookings amid unexpectedly low crowd numbers.