ജനാധിപത്യത്തിന്റെ കാവലാളാകേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പ്രതിക്കൂട്ടിലാണോ? വോട്ടർപട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ള ആരോപണങ്ങളും ഉയർത്തി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ വീണ്ടും തെരുവിലിറങ്ങിയിരിക്കുകയാണ് ഇന്ത്യാ സഖ്യം.
അതേസമയം, പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഓർമകൾ ഉയർത്തി കോൺഗ്രസിനെതിരെ ബിജെപിയും തെരുവിലിറങ്ങി. വോട്ടർപട്ടികയിലെ പരിഷ്കരണം ജനാധിപത്യത്തെ ശക്തിപ്പെടുത്താനോ, അതോ ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്നതോ?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും പ്രതിപക്ഷത്തിന്റെ ഐക്യവും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പ്രതിരോധവും ഒരുപോലെ ചർച്ചയാകുമ്പോൾ, ഡൽഹിയിലെ ഈ രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങൾ ഉയർത്തുകയാണ്.