ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഇന്ത്യ സഖ്യം. ദീപാവലി കണക്കിലെത്ത് രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിന് ഇടവേള നല്‍കും. രാഷ്ട്രപതിയെ കാണാന്‍ വീണ്ടും അനുമതി തേടിയേക്കും. അതേസമയം ദില്ലി ചലോ റാലി 11,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികള്‍ ആരോപിച്ചു. പ്രതിഷേധം പരാജയമെന്നും കച്ചവടക്കാരുടെ അന്നം മുട്ടിച്ചെന്നുമാണ് ബിജെപി ആരോപണം.
രാംലീലയില്‍ ആര്‍ത്തിരമ്പിയ ജനക്കൂട്ടം രാജ്യത്തിന്റെ വികാരമാണ് പ്രകടമാക്കിയതെന്നാണ് ഇന്ത്യ സഖ്യത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഗ്യാനേഷ് കുമാറും പിന്നാലെ മോദിയും അമിത്ഷായും രാജി വക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുയര്‍ത്തി സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും. വീണ്ടും രാഷ്ട്രപതിയെ കാണാനുള്ള ആലോചനയിൽ ഉടൻ തീരുമാനമെടുക്കും. വീണ്ടും ഇംപീച്ച്മെന്റ് നോട്ടീസ് നൽകുന്നതിലും കൂടിയാലോചന തുടരുകയാണ്. പീപ്പിൾ എഗെയ്ൻസ്റ്റ് SIR തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കാൻ 20 ന് ഡൽഹിയിൽ യോഗം ചേരും. റാലി ലോകം മുഴുവൻ കണ്ടെന്നും ബിജെപിയുടെ പരാജയപ്പെട്ട റാലി എന്ന പ്രചാരണം വിലപോകില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ മറുപടി. രാജ്യത്ത് ബിജെപി നടത്തിയ റാലികളിൽ പങ്കെടുത്ത ആകെ പ്രതിഷേധക്കാരുടെ എണ്ണം ഇന്നലെ യുപിയിൽ നിന്ന് മാത്രം എത്തി എന്നും പ്രമോദി തിവാരി.
കോണ്‍ഗ്രസ് പുറത്ത് വിട്ട രാംലീലയിലെ ചിത്രങ്ങള്‍ വ്യാജമാണെന്നും കച്ചവടക്കാര്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്നും ബിജെപി ആരോപിച്ചു. ഇന്നലെ 25 മാര്‍ക്കറ്റുകളിലായി രണ്ടര ലക്ഷം കടകള്‍ അടഞ്ഞുകിടന്നു എന്നും 11,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വ്യാപാരികള്‍ പരാതി്പെട്ടു. കൊണാട്ട് പ്ലേസിലെ കടകൾ ബിജെപിയാണ് ബലമായി അടപ്പിച്ചതെന്നും രാംലീലക്ക് സമീപമുള്ള കച്ചനടക്കാര്ക്ക് ഇന്നലെ ലോട്ട് റി അടിച്ചത് പോലെയായിരുന്നു എന്നും ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ് മറുപടി നല്കി.