law-and-order-villupuram

തമിഴ്‌നാട്ടില്‍ പതിനാലുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വില്ലുപുരം വാനൂരിലാണ് ക്രൂര കൊലപാതകം. 10–ാം ക്ലാസുകാരി വികാസിനിയാണ് കൊല്ലപ്പെട്ടത്. പിതാവ് ശിവശാസ്‌ത്രിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രണയബന്ധം ഉപേക്ഷിക്കാത്തതിന്റെ പേരിലാണ് പിതാവ് ഇളയമകളെ വീട്ടില്‍വച്ച് കൊലപ്പെടുത്തിയത്.  പ്രണയം അവസാനിപ്പിക്കണമെന്ന പിതാവിന്റെ ആവശ്യം പെണ്‍കുട്ടി നിരസിച്ചതോടെ ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഒടുവില്‍ പ്രകോപിതനായ പിതാവ് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു. റാണിപ്പേട്ടിലെ മുത്തശിയുടെ വീട്ടില്‍ നിന്ന് പഠിച്ച പെണ്‍കുട്ടിയെ നാലുമാസം മുന്‍പാണ് പിതാവ് നാട്ടിലേക്ക് തിരികെകൊണ്ടുവന്നത്. 

ENGLISH SUMMARY:

The tragic incident of a 14-year-old girl who was strangled to death by her father in Villupuram, Tamil Nadu, following a dispute over her relationship. The accused father has been arrested by the local police after the gruesome murder of the Class 10 student.