സിജെപി നേതൃത്വം നല്‍കിയ പ്രതിഷേധത്തീയുടെ ശനിയാഴ്ച. ഇടതുസംഘടനകള്‍ ആളിക്കത്തിയ ഞായര്‍. രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞ് ഡല്‍ഹിയെ സമരമുഖമാക്കി ഇന്ത്യാസഖ്യം വീണ്ടും. ഒറ്റക്കെട്ടായി സഖ്യം തലസ്ഥാനത്തിന്റെ തെരുവില്‍ സംഘടിച്ചു. ഒറ്റലക്ഷ്യം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്കുമാറിനെ രാജി. എംപിമാര്‍ പുറപ്പെട്ടത് രണ്ട് ബസുകളിലായാണ്.  ഖര്‍ഗെ, രാഹുല്‍, പ്രിയങ്ക, മമത എന്നിവര്‍ ഒരു ബസില്‍ പുറപ്പെട്ടു. രാഹുല്‍ ഗാന്ധിക്കൊപ്പം ഐസ നേതാവ് നേഹ ബോറയും. ബസില്‍ ബാരഖംബയിലെത്തും. അവിടെ നിന്ന് തുടര്‍ന്ന് കാ‍ല്‍നടയായി സുപ്രീംകോടതിയിലേക്ക്. വന്‍ പൊലീസ് വിന്യാസത്തില്‍ ബാരഖംബ സമരക്കാരെ കാത്തുനിന്നു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലും വന്‍ പൊലീസ് വിന്യാസം. ഇതേസമയം DYFI-SFI പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസ് ലക്ഷ്യമിട്ട് എത്തി. 

ജന്തര്‍ മന്തര്‍ ഇനി മുതല്‍ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന നിര്‍ണായക ഉത്തരവുമായാണ് സമരത്തെ നേരിടാന്‍ ഡല്‍ഹി പൊലീസ് ഇറങ്ങിയത് തന്നെ. രാംലീല, ബുറാഡി ഗ്രൗണ്ട് , ഈസ്റ്റ് ഡല്‍ഹി , സിബിഡി ഗ്രൗണ്ട് എന്നീ മൂന്ന് സ്ഥലങ്ങളില്‍ മാത്രം പ്രതിഷേധിക്കാമെന്നാണ് ഡല്‍ഹി പൊലീസ് നിലപാട് എടുത്തത്.  നാലുമണിയോടെ ഡല്‍ഹി സമരക്കാരാല്‍ നിറഞ്ഞു. ഇതിനിടെ മണ്ഡി ഹൗസില്‍ നിന്ന് സുപ്രീംകോടതിയിലേക്കുള്ള വഴി പൊലീസ് അടച്ചു. മണ്ഡി ഹൗസ് സര്‍ക്കിളില്‍ വിവിധ സംഘങ്ങളായി പ്രതിഷധക്കാര്‍ വലിയ തോതില്‍ സംഘടിച്ചു അന്നേരം. രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്ന് അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടലിലായിരുന്നു പൊലീസ്. AlCC ആസ്ഥാനം, സുപ്രീം കോടതി പരിസരം എന്നിവിടങ്ങളിലെല്ലാം വൻ സുരക്ഷ വിന്യസിച്ചു.

ചൂടേറിയ, പ്രക്ഷുബ്ധമായ സമരമായിരുന്നില്ല ഇന്നത്തേത്. പക്ഷേ ജനസാഗരമായിരുന്നു ഡല്‍ഹിയില്‍. ആയിരങ്ങള്‍ സമരച്ചുവടുകളുമായെത്തി. ഒരു പക്ഷേ സംഘര്‍ഷഭരിതമായ സമരങ്ങളേക്കാള്‍ കേന്ദ്രസര്‍ക്കാരിന്‍റെ നെഞ്ചിടിപ്പേറ്റുന്നതും ആ ജനാരവമാണ്. സമരം അതിന്റെ തീഷ്ണതയിലേക്കുള്ള മുന്നേറ്റപ്പാതയിലെന്ന് നിസ്സംശയം പറയാം. 

 

INDIA Bloc Resumes Massive Delhi Protest Demanding CEC Resignation:

INDIA bloc Delhi protest led by opposition leaders demands the immediate resignation of Chief Election Commissioner Gyanesh Kumar. Thousands of demonstrators marched toward the Supreme Court, creating a massive show of political strength in the capital