കൊല്ലം കിളികൊല്ലൂരിൽ മധ്യവയസ്കൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. കിളിക്കൊല്ലൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചതെന്നാണ് സംശയം. ചിതക്ക് സമീപത്ത് നിന്നും പൂജവസ്കുക്കള്ഡ കണ്ടെടുത്തു. ഹരീന്ദ്രന്‍റെ തിരോധാനം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ഹരീന്ദ്രന്‍റെ വീട്ടുപറമ്പിലാണ് ചിതയും മൃതദേഹവും കണ്ടെത്തിയത്. ഇന്ന് രാവിലെ തീ കത്തുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു . തടികഷ്ണങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിച്ചു. ഹരീന്ദ്രനെ ഇന്ന് രാവിലെ മുതൽ കാണാനില്ല. മരിച്ചത് ഹരീന്ദ്രനാണോ എന്ന സംശയത്തിലാണ് പൊലീസ്. പ്രദേശത്ത് കട നടത്തുന്ന ഇയാൾ മരണാനന്തര കർമ്മങ്ങൾക്ക് ചെയ്യാറുണ്ടെന്ന് പ്രദേശവാസി പറഞ്ഞു.
മരിച്ചത് ഹരീന്ദ്രനാണോ എന്നത് പൊലീസ് ഉറപ്പിച്ചിട്ടില്ല. മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.