kollam-chitha-death

TOPICS COVERED

കൊല്ലം കിളികൊല്ലൂരിൽ മധ്യവയസ്കൻ സ്വന്തം വീട്ടുപറമ്പിൽ ചിതയൊരുക്കി ആത്മഹത്യ ചെയ്തു. കിളിക്കൊല്ലൂർ സ്വദേശി ഹരീന്ദ്രനാണ് മരിച്ചതെന്നാണ് സംശയം.  ചിതക്ക് സമീപത്ത് നിന്നും പൂജാവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ഹരീന്ദ്രന്‍റെ  തിരോധാനം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഹരീന്ദ്രന്‍റെ വീട്ടുപറമ്പിലാണ് ചിതയും മൃതദേഹവും കണ്ടെത്തിയത്. ഇന്ന് രാവിലെ തീ കത്തുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു . തടികഷ്ണങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. 

വർഷങ്ങളായി പ്രദേശത്ത് കട നടത്തിവന്നിരുന്ന ഹരീന്ദ്രൻ മരണാനന്തര കർമ്മങ്ങളും പൂജകളും ചെയ്യാറുണ്ടായിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മുതൽ ഇയാളെ കാണാതായതിനെ തുടർന്നാണ് തിരോധാനം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൂജാവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ സംഭവത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മരിച്ചത് ഹരീന്ദ്രൻ തന്നെയാണെന്ന് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് സംഘത്തിന് കൈമാറി. ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ ആളെക്കുറിച്ചുള്ള വ്യക്തത ലഭിക്കൂവെന്ന് കിളികൊല്ലൂർ പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

A middle-aged man was found dead in a self-made funeral pyre in his courtyard in Kilikollor, Kollam, sending shockwaves through the local community. Neighbors rushed to the spot early in the morning after noticing flames and immediately alerted the police upon discovering the charred remains.