TOPICS COVERED

കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. സുഹൃത്തായ പ്രതി അനില അമേരിക്കൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ആഗസ്റ്റ് 28നാണ് അഞ്ജനയെയും, ആൻ മേരിയെയും സുഹൃത്തായ കോട്ടയം സ്വദേശി അനില കൊലപ്പെടുത്തിയത്. അഞ്ജനയെ  മിൽപ്പിറ്റാസിലെ അപ്പാർട്ട്മെന്റിന് മുന്നിലേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച്കൊലപ്പെടുത്തുകയായിരുന്നു. ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിലാണ് ആൻമേരിയുടെ മൃതദേഹം കണ്ടെത്തിയത്. മൂവരും കുടുംബത്തോടൊപ്പം ഒരേ ഫ്ലാറ്റ് സാമുചായത്തിലാണ് താമസിച്ചിരുന്നത്. ഉറ്റ സുഹൃത്തുക്കളാണ്. കൊല്ലപ്പെട്ട അഞ്ജനയും ആൻമേരിയും അധ്യാപകരാണ്. കൊലപാതക കാരണം ദുരൂഹമായി തുടരുന്നു. 

ENGLISH SUMMARY:

California Malayali Deaths have been brought back to their homeland after a tragic incident where two young women from Kerala were killed in California. The accused, a friend named Anila, is currently in American police custody.