തിരുവനന്തപുരം പാറശാലയിൽ ഭാര്യയെ കഴുത്തു അറുത്തു കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്. കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവ് വിജയ പ്രേംകുമാറിനെ പൊലീസ് കസ്റ്റിയിലെടുത്തു. ഇയാള്‍ തന്നെയാണ് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. യുവതി അപകടനില തരണം ചെയ്തു. മദ്യപിച്ചെത്തിയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വധ ശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ പ്രതിക്ക് എതിരെയുണ്ട്.
ENGLISH SUMMARY:
Parassala news reports a shocking incident where a husband attempted to murder his wife by slitting her throat in Thiruvananthapuram. The victim, Sunitha, is recovering after emergency surgery, and the accused husband, Vijaya Premkumar, has been taken into police custody