TOPICS COVERED

കണ്ണൂർ പെരിങ്ങത്തൂരില്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്‍റെ പേരില്‍ നാടുവിട്ട പോയ ശിവസൂര്യയെ 70 ദിവസമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്തായാലും ഈ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഈ കേസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒറ്റ സിസിടിവി ക്യാമറകളില്‍ പോലും ശിവസൂര്യയുടെ ദ്യശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ചൊക്ലി പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഒരിടത്തും സിസിടിവി ദൃശ്യങ്ങളില്‍ ശിവസൂര്യ ഇല്ല , ഒരു മിസ്സിങ് കേസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാകുക സിസിടിവി ദ്യശ്യങ്ങളാണ്. ശിവസൂര്യയുടെ വീടിനടുത്ത്  പെരിങ്ങത്തൂര്‍ ജംക്ഷനിലെ സിസിടിവി യില്‍ പോലും  ശിവസൂര്യ ഇല്ല എന്നത് അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. മാഹി, തലശേരി, വടകര, കണ്ണൂര്‍ ഇവിടെയൊക്കെ പൊലീസ് പരിശോധന നടത്തുന്നു പക്ഷേ ശിവസൂര്യയെ പറ്റി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.  ഞാന്‍ കാശിയ്ക്ക് പോകുന്നുവെന്ന് ശിവസൂര്യ എഴുതി വച്ചിരുന്നു. അതുകൊണ്ട് അന്വേഷണം സംഘം വാരാണാസിയിലേക്ക് പോകുന്നു അവിടെ 100 ഓളം സിസിടിവികള്‍ പരിശോധിക്കുന്നു. എന്നിട്ടും ഒരു തുമ്പും ലോക്കല്‍ പൊലീസിന് കിട്ടിയില്ല. ആ കേസാണ് ക്രൈംബ്രൈാഞ്ച് ഏറ്റെടുത്തിരിക്കുന്നത്. എന്തായാലും കുടുംബത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ഈ കേസ് ക്രൈംബ്രൈാഞ്ച് ഏറ്റെടുത്തതോടെ ഉണ്ടായത്. ശിവസൂര്യ മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. 

Crime Branch Takes Over Shivasurya Missing Case in Kannur:

Shivasurya missing case has been taken over by the Kerala Crime Branch as the search enters the seventieth day without any CCTV footage clues. The family remains hopeful for his safe return while investigators expand their search nationwide following a note he left about going to Kashi