കൊച്ചി കടവന്ത്രയില് യുവാവിനുനേരെ ആക്രമണം. കാലില് തുപ്പിയത് ചോദ്യം ചെയ്തതിനായിരുന്നു ഒരു സംഘം ചേര്ന്ന് യുവാവിനെ മര്ദിച്ചത്. ആക്രമിച്ചത് ലഹരിസംഘമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രതികളുടെ ഫോണില് ലഹരിവില്പനയുടെ വിവരങ്ങള് കണ്ടെത്തിയതോടെ അന്വേഷണം ഊര്ജിതമാക്കി.
Also Read: ഫോണ് ഉപയോഗം വൈഫൈ വഴി; അനുമോള്ക്കൊപ്പം വടകര സ്വദേശി അബ്ദുള് സമദും
കഴിഞ്ഞ ദിവസമാണ് കടവന്ത്രയിലുള്ള മെട്രോ സ്റ്റേഷന് സമീപത്തെ ചായക്കടയിൽ വച്ച് യുവാവിന് മർദനമേറ്റത്. ഇയാളുടെ കാലിൽ തുപ്പിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനമേറ്റത്. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. അതിനിടയിൽ സംഘർഷത്തിനിടെ പ്രതികളായ ഒരാളുടെ ഫോൺ സ്ഥലത്ത് നഷ്ടമായിരുന്നു. ഈ ഫോൺ കണ്ടെടുത്ത ചായക്കട ഉടമ പൊലീസില് ഏല്പ്പിച്ചു.
ഈ ഫോണിൽ ലഹരി വിൽപ്പനയുടെ പല കാര്യങ്ങളും ഉണ്ടായിരുന്നു എന്നുള്ളതാണ് പൊലീസ് നല്കുന്ന സൂചന. ഇത് സംബന്ധിച്ചുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. അക്രമികള് ലഹരിസംഘത്തില്പ്പെട്ടവരാണെന്ന സൂചനയില് അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. നിലവില് സംഭവവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
എറണാകുളം സൗത്ത് പൊലീസാണ് യുവാവിനെ മര്ദിച്ച സംഭവത്തില് കേസെടുത്തത്. ലഭിച്ച ഫോണില് ലഹരി വില്പനയുമായി ബന്ധപ്പെട്ടുളള പല ദൃശ്യങ്ങളും വിവരങ്ങളുമുണ്ടെന്നാണ് സൂചന. കടവന്ത്ര കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ലഹരി വില്പന സംഘം തന്നെയാണിതെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.