കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 14 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് മണികണ്ഠന്‍ വധക്കേസ് പ്രതി തമിഴ്നാട് സ്വദേശി ആനന്ദ് ആണ് പിടിയിലായത്. ഓപ്പറേഷന്‍ ഗ്രിപ്പിന്‍റെ ഭാഗമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 2012ലാണ് മണികണ്ഠനെ മരക്കഷ്ണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ ഫോണ്‍ പ്രതി ഉപയോഗിച്ചിരുന്നില്ല. നിയാസ് റഹ്മാന്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പ്രതി കോയമ്പത്തൂരിലെ വീട്ടില്‍ വന്നുവെന്ന് മനസിലാക്കിയാണ് പിടികൂടാനായത്. ഒളിവുജീവിതത്തിനിടെ 2021 ല്‍ തമിഴ്നാട്ടിലും കൊലപാതകം നടത്തിയെന്നും പൊലീസ് പറഞ്ഞു.