കേരളത്തിന്റെ പ്രതിപക്ഷനേതാവും സിപിഎം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ഡയറിയില്‍ കോടികളുടെ സാമ്പത്തിക ഇടപാടിന്റെ സൂചനകള്‍, അതും ഡയറിയിലെ പേജുകള്‍ പുറത്തുവിട്ടാണ് ഇന്നത്തെ വാര്‍ത്താദിനം ചൂടേറ്റിയത്. റെഡ് ബുക്ക് എന്ന് ഇഡി വിളിക്കുന്ന ആ ഡയറി. ശുദ്ധ അസംബന്ധമെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉശിരോടെ പ്രഖ്യാപിച്ച അതേ ഡയറി.
അതിലെ പേജുകളാണ് ഇന്ന് പുറംലോകം കണ്ടത്. അതേസമയം തിരുത്തി നന്നാവാന്‍ തുനിയുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാനസമിതി കോഴിക്കോട്ട് അതിന്റെ അവസാന ദിവസത്തെ ചര്‍ച്ചകളും വന്‍ തിരുത്തലുകളും നടത്തുകയായിരുന്നു. പാര്‍ട്ടിക്ക് പുതിയ മാര്‍ഗരേഖ വരുമ്പോള്‍ ഇഡിയുടെ രേഖയായ ഡയറി പാര്‍ട്ടിയെ പ്രതിസന്ധിയിലക്കുമോ?
പാര്‍ട്ടി തെറ്റി തിരുത്തി മുഖം മിനുക്കാന്‍ ശ്രമിക്കുന്ന യോഗത്തിന് സമാപനമാവുമ്പോള്‍ പിബി അംഗത്തിന്‍റെ മകളയുടെയും സെക്രട്ടറിയേറ്റ് അംഗമായ ഭര്‍ത്താവിന്‍റെയും പേരിലുള്ള രേഖ പുറത്തു വന്നത് പാര്‍ട്ടിക്കും നാണക്കേടാണ്.