ലക്നൗവിലെ ഇഡി സോണ്‍ ഓഫിസിലെ ഉദ്യോഗസ്ഥരായ ദീപക് കുമാര്‍, മനോജ് ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്
കൈക്കൂലിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ. ലക്നൗവിലെ ഇഡി സോണ്‍ ഓഫിസിലെ ഉദ്യോഗസ്ഥരായ ദീപക് കുമാര്‍, മനോജ് ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്. ഇഡി കേസുമായി ബന്ധപ്പെട്ട് തന്‍റെ പിതാവിനോട് ഹെഡ് കോണ്‍സ്റ്റബിളായ മനോജ് ദ്വിവേദി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇഡി പരാതിക്കാരന്‍റെ പിതാവിന് സമന്‍സ് അയച്ചത്. പണം ചോദിച്ച വിവരം യുവാവ് സിബിഐയില്‍ അറിയിച്ചതോടെ ഇരുവര്‍ക്കുമായി സിബിഐ വല വിരിച്ചു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്നേറ്റുവെന്ന് യുവാവ് മനോജ് ദ്വിവേദിയെ അറിയിച്ചു. തുടര്‍ന്ന് പണം കൈമാറവേയാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ENGLISH SUMMARY:
The Central Bureau of Investigation (CBI) has arrested two Enforcement Directorate (ED) officials, Deepak Kumar and Manoj Dwivedi, from the agency’s zonal office in Lucknow in an alleged ₹5 lakh bribery case. According to the complaint, ED head constable Manoj Dwivedi demanded ₹5 lakh from the complainant’s father in connection with an ED case. After the complainant approached the CBI, investigators laid a trap to catch the officials. Both were arrested while the alleged bribe money was being handed over, and further investigation is underway.