TOPICS COVERED

നാടിനെ നടുക്കിയ, നാടിനെ സങ്കടത്തിലാഴ്ത്തിയ, മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ മരണവാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. ഒന്ന്, തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഒരുവയസുകാരിയെ അമ്മ കൊലപ്പെടുത്തിയ സംഭവം.

രണ്ടാമത്തേത്, ഇടുക്കി അടിമാലിയില്‍ കീടനാശിനി ഉള്ളില്‍ചെന്ന് ഒരുവയസുകാരായ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം. ആദ്യത്തേത്, അമ്മയുടെ കൈകൊണ്ടുള്ള കൊലപാതകമെങ്കില്‍, രണ്ടാമത്തേത് അബദ്ധത്തില്‍ സംഭവിച്ചതെന്ന് കരുതുന്ന ദാരുണസംഭവം. വിളവൂര്‍ക്കലില്‍ സ്വന്തം കുഞ്ഞിനെ കൊല്ലാന്നുള്ള മാനസികാവസ്ഥയില്‍ അമ്മയെ എത്തിച്ചത് കുടുംബപ്രശ്നങ്ങളെന്നാണ് പ്രതിയുടെ മൊഴി. ക്രൂരകൃത്യത്തിന് തിരഞ്ഞെടുത്തത് വീട്ടില്‍ ആരുമില്ലാത്ത സമയം. അടിമാലിയില്‍, പവര്‍കട്ടിന്റെ സമയത്തെ ചെറിയ അശ്രദ്ധയാകാം വലിയ ദുരന്തത്തിന് കാരണമായതെന്നാണ് നിഗമനം. നഷ്ടമായത് ജീവിച്ച് തുടങ്ങിയിട്ടുപോലുമില്ലാത്ത മൂന്നു പിഞ്ചുജീവനുകള്‍

ENGLISH SUMMARY:

Three young children's deaths in Kerala have deeply saddened the nation. One incident involved a mother killing her one-year-old daughter in Vilavurkkal, Thiruvananthapuram, reportedly due to family issues. Another tragic event in Adimali, Idukki, saw one-year-old twins die after consuming pesticide, possibly due to a momentary lapse during a power cut.