തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ശക്തമായി തിരിച്ചുവരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി മനോരമ ന്യൂസ് കോണ്‍ക്ലേവില്‍. തിരിച്ചടി നേരിട്ടെന്നതിന്റെ പേരില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി അവസാനിച്ചിട്ടില്ലെന്നും അവസാനിക്കില്ലെന്നും എം.എ.ബേബി പറഞ്ഞു. സമത്വമെന്ന ആശയത്തോട് ഒപ്പം നില്‍ക്കുന്നത് ഇടതുപക്ഷമാണ്. തിരിച്ചുവരുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിര മല്‍സരിച്ച് ജയിച്ചവര്‍ കമ്യൂണിസ്റ്റുകളല്ലെന്നും എം.എ.ബേബി കൂട്ടിച്ചേര്‍ത്തു. വിഡിയോ കാണാം.