• പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഎമ്മും സിപിഐയും. കൊലപാതക രാഷ്ട്രീയം പാര്‍ട്ടി നിലപാടല്ലെന്നും പാര്‍ട്ടി നിലപാടിനെതിരായ ഒന്നും അംഗീകരിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു

പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഎമ്മും സിപിഐയും. കൊലപാതക രാഷ്ട്രീയം പാര്‍ട്ടി നിലപാടല്ലെന്നും പാര്‍ട്ടി നിലപാടിനെതിരായ ഒന്നും അംഗീകരിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, ധനരാജ് കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ കോടതി നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

 

ഒടുവില്‍ പാര്‍ട്ടിക്ക് മധുസൂദനന്‍റെ കൊലവിളി പ്രസംഗത്തെ കൈയ്യൊഴിയേണ്ടി വന്നു. മധുസൂദനന്‍റെ പരാമര്‍ശം നേരിട്ട് നിഷേധിച്ചില്ലെങ്കിലും പാര്‍ട്ടി നിലപാട് കൊലപാതക രാഷ്ട്രീയമല്ലെന്നും പാര്‍ട്ടി നിലപാടിനെതിരായ ഒന്നും അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞതില്‍ എല്ലാം വ്യക്തം. ചോരയ്ക്ക് ചോര എന്ന കണ്ണൂര്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാത്തത് എന്തെന്നും ഗോവിന്ദന്‍. മധുസൂദനനെതിരെ നിലപാട് വ്യക്തമാക്കി സിപിഐയും രംഗത്തെത്തി. കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

 

മധുസൂദനനെതിരെ കേസെടുത്തതിന് പിന്നാലെ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജ‍ഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം ജഡ്ജിയെ അവഹേളിച്ചതിനുള്ള വകുപ്പുകള്‍ ചുമത്തും. കൊലവിളി പ്രസംഗം ഷെയര്‍ ചെയ്തവരും പ്രസംഗത്തിനടിയില്‍ പ്രകോപനപരമായ കമന്‍റുകളിട്ടവരും കുടുങ്ങും. ജാമ്യം ലഭിക്കുന്ന വകുപ്പുകളായതിനാല്‍ തിടുക്കപ്പെട്ട് അറസ്റ്റുണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

The CPM and CPI have distanced themselves from former Payyannur MLA T.I. Madhusoodanan's provocative speech, reiterating that political violence and murder are not part of their political ideology. CPM State Secretary M.V. Govindan and CPI State Secretary Binoy Viswam clarified their parties' positions. Meanwhile, police are preparing to take further legal action over Madhusoodanan's remarks against the judge who delivered the verdict in the Dhanaraj murder case. Those who shared the speech or posted inflammatory comments online may also face action. Police have indicated that arrests will not be rushed as the offences are bailable.