മന്ത്രിയായതിന് ശേഷമുളള ആദ്യ ഓണമാണ്. ഓണം കളറാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍. അടുത്ത ഓണമാകുമ്പോഴേക്കും റോഡുകളെല്ലാം നന്നാകുമെന്നും മന്ത്രി പറഞ്ഞു. 'മയക്കാലമായാല്‍ കുയി റോഡിലുണ്ടാകും' എന്ന ഡയലോഗ് ഹിറ്റ് ആയതിനെക്കുറിച്ചും തന്‍റെ ഓണവിശേഷങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് മന്ത്രി പി.കെ ബഷീര്‍ മനോരമ ന്യൂസിലൂടെ. ഒപ്പം ആത്മസുഹൃത്തും രാഷ്ട്രീയ എതിരാളിയുമായ ഇ.പി ജയരാജനും കൂടെ ചേരുന്നു. ഓണക്കൂട്ടുമായി ഇ.പിയും പി.കെ.ബിയും.