ഇ.എൻ സുരേഷ് ബാബുവിനെതിരായ സംഘടനാപരമായ നടപടി പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. മാധ്യമങ്ങൾ ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കരുതെന്നും ഇത്തരം തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സംശുദ്ധമായ രാഷ്ട്രീയത്തെ അനാവശ്യമായി വ്യാഖ്യാനിച്ചും കഥകൾ മെനഞ്ഞും ദുഷിപ്പിക്കുന്നത് ശരിയായ കാര്യമല്ലെന്നും, ഇത് രാഷ്ട്രീയ പ്രവർത്തനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.  മാർക്സിസ്റ്റ് പാർട്ടി എന്ന നിലയില്‍  കാര്യങ്ങളെ ശാസ്ത്രീയമായി നിരീക്ഷിച്ച് ഉചിതമായ നിലപാട് സ്വീകരിച്ചാണ് പാർട്ടി മുന്നോട്ടുപോയിട്ടുള്ളതെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും  ജയരാജൻ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

E. P. Jayarajan has clarified that the political party has taken organizational action against E. N. Suresh Babu, urging the media to cease fabricating and spreading baseless stories. He emphasized that the distortion and invention of narratives surrounding clean politics are detrimental and weaken political activity.