സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് എന്തിനാണ്? തെറ്റുതിരുത്തൽ യോഗങ്ങൾക്കിടെയുള്ള ഈ മാറ്റം ഏത് തെറ്റ് തിരുത്താനാണ്? സംഘടനയിലെ സാധാരണ നടപടിയെന്ന വിശദീകരണത്തിൽ നേതാക്കൾ എന്താണ് ഒളിപ്പിക്കുന്നത്? സുരേഷ് ബാബുവിനെതിരെ പാർട്ടിയിലെ വനിതകൾ പരാതി നൽകിയിട്ടുണ്ടോ? ഒരു യുവതി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും ഉന്നത നേതാക്കൾക്ക് കൈമാറിയിരുന്നെന്ന റിപ്പോർട്ടുകൾ ശരിയാണോ? കിട്ടിയ പരാതി പാർട്ടി, പൊലീസ് സ്റ്റേഷനും കോടതിയുമായി തീർപ്പാക്കിയതാണോ? പൊലീസിൽ പരാതിപ്പെടാനും നിയമ നടപടികളുമായി മുന്നോട്ട് പോകാനും വനിത പ്രവർത്തകരെ പാർട്ടി ശക്തരാക്കാത്തത് എന്തുകൊണ്ടാണ്? ഇരകളുടെ പാർട്ടി വിധേയത്വം മുതലെടുത്ത്, പേരിന് നടപടിയെടുത്ത് ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുകയാണോ സിപിഎം? കിട്ടിയ പരാതി പൊലീസിന് കൈമാറിയ കെപിസിസി അദ്ധ്യക്ഷനെപ്പോലും തെരുവിൽ വിചാരണ ചെയ്ത സിപിഎമ്മിന് സ്ത്രീകളോടുള്ള യഥാർത്ഥ സമീപനം എന്താണ്? ഇര പുറത്തുപറയും എന്ന് ഭീഷണിപ്പെടുത്തിയാൽ മാത്രം പാർട്ടി നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കുകയാണോ?